---
title: "ഓർക്കാട്ടേരി ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണും : മന്ത്രി വി ശിവൻകുട്ടി"
english_title: "Orchardi Govt will solve the deplorable condition of Higher Secondary School: Minister V Sivankutty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/113983/orchardi-govt-will-solve-the-deplorable-condition-of-higher-secondary-school-minister-v-sivankutty"
published_at: "2023-05-11T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c6123d1148_m_shivan_kutti_minister.jpg"
keywords: []
---

# ഓർക്കാട്ടേരി ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണും : മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** **ഏറാമല:** ഓർക്കാട്ടേരി കെ കുഞ്ഞിരാമക്കുറിപ്പ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നിലവിലുള്ള ശോച്യാ വസ്ഥക്ക് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉറപ്പു നൽകി . കെ കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പി. ടി.എ പ്രതിനിധികൾ മന്ത്രിയെ കാണാൻ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹൈസ്കൂൾ വിഭാഗത്തിന് ആറ് ക്ലാസ് മുറികൾ, സയൻസ്, ഐ ടി ലാബുകൾ , ലൈബ്രറി, ഭോജനശാല, റിസോഴ്സ് റൂം എന്നിവ ഉൾപ്പെട്ട കെട്ടിട സമുച്ചയത്തിന് നേരത്തെ 3 കോടി 90 ലക്ഷം രൂപ അനുവദിച്ചിരുന്നു.

## Article Content

**ഏറാമല:** ഓർക്കാട്ടേരി കെ കുഞ്ഞിരാമക്കുറിപ്പ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നിലവിലുള്ള ശോച്യാ വസ്ഥക്ക് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉറപ്പു നൽകി . കെ കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പി. ടി.എ പ്രതിനിധികൾ മന്ത്രിയെ കാണാൻ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹൈസ്കൂൾ വിഭാഗത്തിന് ആറ് ക്ലാസ് മുറികൾ, സയൻസ്, ഐ ടി ലാബുകൾ , ലൈബ്രറി, ഭോജനശാല, റിസോഴ്സ് റൂം എന്നിവ ഉൾപ്പെട്ട കെട്ടിട സമുച്ചയത്തിന് നേരത്തെ 3 കോടി 90 ലക്ഷം രൂപ അനുവദിച്ചിരുന്നു.

പ്രസ്തുത പദ്ധതിയുടെ സാങ്കേതിക തടസ്സം മാറ്റി, പ്രവർത്തി തുടങ്ങുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം എം.എൽ.എയുടെ സാന്നിധ്യത്തിൽ ഈ മാസം 27ന് വിളിച്ചു ചേർക്കുമെന്ന് മന്ത്രി അറിയിച്ചു. വൊക്കേഷൻ ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിടം നിർമ്മിക്കാൻ പൊതുമരാമത്ത് വിഭാഗത്തോട് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാനും നിർദ്ദേശം നൽകി. സ്ഥിരം അധ്യാപകരെ നിയമിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എംഎൽ.എക്ക് പുറമെ. പിടിഎ പ്രസിഡണ്ട് സി പി രാജൻ, വി എച്ച് എസ് സി. ഇ പ്രിൻസിപ്പാൾ ജി ജയഹരി, സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ ടി, എസ്. ആർ ജി കൺവീനർ കെ രാധാകൃഷ്ണൻ, എം ടി കെ ഷാജി എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്‌.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/113983/orchardi-govt-will-solve-the-deplorable-condition-of-higher-secondary-school-minister-v-sivankutty)