---
title: "ഡോ: വന്ദനയ്ക്ക് ആദരാഞ്ജലി; വടകരയിലും ഡോക്ടർമാരുടെ പ്രതിഷേധ സംഗമം"
english_title: "Tribute to Dr. Vandana; Protest meeting of doctors in Vadakara too"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114183/tribute-to-dr-vandana-protest-meeting-of-doctors-in-vadakara-too"
published_at: "2023-05-11T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d1d53c7712_nanadhaprathishetham.jpg"
keywords: []
---

# ഡോ: വന്ദനയ്ക്ക് ആദരാഞ്ജലി; വടകരയിലും ഡോക്ടർമാരുടെ പ്രതിഷേധ സംഗമം

> **Lead Summary:** **വടകര :** ഡ്യൂട്ടിക്കിടയിൽ കൊലചെയ്യപ്പെട്ട ഡോക്ടർ വന്ദന ദാസന് ആദരാഞ്ജലികൾ അർപ്പിച്ചു വടകര ഐ എം എ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു .

## Article Content

**വടകര :** ഡ്യൂട്ടിക്കിടയിൽ കൊലചെയ്യപ്പെട്ട ഡോക്ടർ വന്ദന ദാസന് ആദരാഞ്ജലികൾ അർപ്പിച്ചു വടകര ഐ എം എ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു .

വടകര അടക്കാത്തെരുവിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പുതിയ ബസ്റ്റാൻഡിൽ സമാപിച്ചു . തുടർന്ന് നടന്ന വിശദീകരണ യോഗത്തിൽ ഐ എം എ പ്രസിഡന്റ് ആനന്ദൻ ,വെറ്റിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ എൻ മോഹനൻ ,ഡെന്റൽ അസോസിയേഷൻ സെക്രട്ടറി ഡോ നിതിൻ,ഡോ കെ എം അബ്ദുള്ള,ഡോ ഫാത്തിമ, ഡോ വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു . 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114183/tribute-to-dr-vandana-protest-meeting-of-doctors-in-vadakara-too)