---
title: "വടകരയിൽ 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "A youth was arrested with 25 grams of ganja in Wakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114185/a-youth-was-arrested-with-25-grams-of-ganja-in-wakara-new"
published_at: "2023-05-11T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d22a218bb4_arrest.jpg"
keywords: []
---

# വടകരയിൽ 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **വടകര: **പൊന്മേരി പറമ്പിൽ നിന്ന് 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. വടകര അടക്കാത്തെരു പാറേമ്മൽ ശരതിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**വടകര: **പൊന്മേരി പറമ്പിൽ നിന്ന് 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. വടകര അടക്കാത്തെരു പാറേമ്മൽ ശരതിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

എക്സൈസ് റെയിഞ്ച് പാർട്ടി വടകര, വില്യാപ്പള്ളി, ആയഞ്ചേരി, പൊന്മേരിപറമ്പ് ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിനിടയിലാണ് ഇയാൾ പിടിയിലായത്.

കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അറിയിച്ചു. വടകര എക്സൈസ് ഇൻസ്പെക്ടർ പ്രിവന്റീവ് ഓഫീസർ ഷൈലേഷ് കുമാർ. എം.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി.കെ, വിനീത് എം.പി, സിനീഷ് കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ തുഷാര ടി.പി, ഡ്രൈവർ ശ്രീജിത്ത് കെ.പി എന്നിവർ എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114185/a-youth-was-arrested-with-25-grams-of-ganja-in-wakara-new)