---
title: "ജപ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ മുപ്പതാം വാർഷികാഘോഷം മെയ് 13 ന് "
english_title: "30th Anniversary Celebration of Japa School of Music on 13th May"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114189/30th-anniversary-celebration-of-japa-school-of-music-on-13th-may"
published_at: "2023-05-11T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d2c7c49914_press.jpg"
keywords: []
---

# ജപ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ മുപ്പതാം വാർഷികാഘോഷം മെയ് 13 ന് 

> **Lead Summary:** ** വടകര: **ജപ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ മുപ്പതാം വാർഷികാഘോഷം ശനിയാഴ്ച്ച നടക്കും. വടകര ടൗൺ ഹാളിൽ നടക്കുന്ന പരിപാടി കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.

## Article Content

** വടകര: **ജപ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ മുപ്പതാം വാർഷികാഘോഷം ശനിയാഴ്ച്ച നടക്കും. വടകര ടൗൺ ഹാളിൽ നടക്കുന്ന പരിപാടി കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.

മുൻ എൽഎൽഎ സി കെ നാണു ഭദ്ര ദീപം തെളിയിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളത്തിൽ പറഞ്ഞു. 11 മണിയ്ക്ക് യു ജയനും കാഞ്ഞങ്ങാട് രാമചന്ദ്രനും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും.

തുടർന്ന് ത്യാഗ രാജ പഞ്ച രത്ന കീർത്തനാലാപനം, സംഗീതാരാധന, വാദ്യ വൃദ്ധ കച്ചേരിയും നടത്തും. 50 പേർ ഒരുമിച്ച് നടത്തുന്ന ഭക്തിഗാന പരിപാടിയും രാത്രി ഗാനമേളയും നടക്കും. വാർത്താ സമ്മേളനത്തിൽ ജപ സ്കൂൾ ഓഫ് ഡയറക്ടർ യു ജയൻ, ഇ നാരായണൻ നായർ, മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114189/30th-anniversary-celebration-of-japa-school-of-music-on-13th-may)