---
title: "നഴ്സിംങ്ങ് സേവനം മാനവികതയുടെ അടയാളം; പാറക്കൽ അബ്ദുള്ള "
english_title: "Nursing service is a sign of humanity; Parakkal Abdullah"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114479/nursing-service-is-a-sign-of-humanity-parakkal-abdullah"
published_at: "2023-05-13T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f25be489ac_ASRAYA.jpg"
keywords: []
---

# നഴ്സിംങ്ങ് സേവനം മാനവികതയുടെ അടയാളം; പാറക്കൽ അബ്ദുള്ള 

> **Lead Summary:** **ഓർക്കാട്ടേരി:** ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ച് ഓർക്കാട്ടേരി ആശ്രയ പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ ലീഷ്ന സിസ്റ്ററെ ചെയർമാൻ പാറക്കൽ അബ്ദുള്ള ആദരിച്ചു.

## Article Content

**ഓർക്കാട്ടേരി:** ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ച് ഓർക്കാട്ടേരി ആശ്രയ പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ ലീഷ്ന സിസ്റ്ററെ ചെയർമാൻ പാറക്കൽ അബ്ദുള്ള ആദരിച്ചു.

നഴ്സിംങ് സേവനം മാനവികതയുടെ അടയാളങ്ങളാണെന്നും ഇവരുടെ സേവനങ്ങൾ മനുഷ്യസമൂഹത്തിന് അത്യന്താപേക്ഷമാണെന്നും ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻറെ കടമയാണെന്നും പാറക്കൽ അബ്ദുള്ള ഓർക്കാട്ടേരി ആശ്രയ പാലിയേറ്റീവ് സംഘടിപ്പിച്ച നഴ്സിം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യോഗത്തിൽ സിസ്റ്റർ ലിനിഷയെ പൊന്നാടയണിച്ചു.

എൻ.കെ.ചാത്തു അധ്യക്ഷത വഹിച്ചു. ഡോക്ടർ ടി. കുഞ്ഞമ്മത്, പി.കെ.ജമാൽ , എൻ കെ.ഗോപാലൻ മാസ്റ്റർ, പി.കെ.രാജൻ മാസ്റ്റർ, വത്സല ടീച്ചർ, നളിനി ടീച്ചർ, ഇസ്മായിൽ പാലേരി, പി.കെ.കുഞ്ഞമ്മത് . പി സി ശശീന്ദ്രൻ ,സിസ്റ്റർ ലി നിഷ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114479/nursing-service-is-a-sign-of-humanity-parakkal-abdullah)