---
title: " കളിസ്ഥലം കയ്യേറിയുള്ള സാന്‍ഡ് ബാങ്ക്‌സ്  വികസനം അംഗീകരിക്കില്ലെന്ന്  കെ.കെ രമ എംഎല്‍എ "
english_title: "Sandbanks occupying the playground That development will not be accepted KK Rema MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/1145/sandbanks-occupying-the-playground-that-development-will-not-be-accepted-kk-rema-mla"
published_at: "2021-10-04T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615af805b6adf_SANDS BANKS KK RAMA .jpg"
keywords: []
---

#  കളിസ്ഥലം കയ്യേറിയുള്ള സാന്‍ഡ് ബാങ്ക്‌സ്  വികസനം അംഗീകരിക്കില്ലെന്ന്  കെ.കെ രമ എംഎല്‍എ 

> **Lead Summary:** **വടകര:** വിനോദസഞ്ചാരകേന്ദ്രമായ വടകര സാന്‍ഡ്ബാങ്ക്‌സില്‍ പ്രദേശവാസികളുടെ കളിസ്ഥലം കയ്യേറിയുള്ള വികസനം പാടില്ലെന്ന് കെ.കെ രമ എം.എല്‍.എ. സാന്‍ഡ്ബാങ്ക്‌സില്‍ പാര്‍ക്കിങ് സ്ഥലമടക്കം നിര്‍മിക്കാന്‍ ടൂറിസംവകുപ്പ് കളിസ്ഥലം ഇല്ലാതാക്കിയാണ് മുന്നോട്ടുപോകുന്നത്.

## Article Content

**വടകര:** വിനോദസഞ്ചാരകേന്ദ്രമായ വടകര സാന്‍ഡ്ബാങ്ക്‌സില്‍ പ്രദേശവാസികളുടെ കളിസ്ഥലം കയ്യേറിയുള്ള വികസനം പാടില്ലെന്ന് കെ.കെ രമ എം.എല്‍.എ. സാന്‍ഡ്ബാങ്ക്‌സില്‍ പാര്‍ക്കിങ് സ്ഥലമടക്കം നിര്‍മിക്കാന്‍ ടൂറിസംവകുപ്പ് കളിസ്ഥലം ഇല്ലാതാക്കിയാണ് മുന്നോട്ടുപോകുന്നത്.

സാന്‍ഡ്ബാങ്ക്‌സ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന് ഇക്കാര്യത്തില്‍ നിവേദനം നല്‍കിയിരുന്നു. പ്രശ്‌നം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചിരുന്നു.

എന്നാല്‍ ഇതെല്ലാം കാറ്റില്‍പറത്തിയാണ് ഇപ്പോള്‍ ടൂറിസം വകുപ്പ് നിര്‍മാണം നടത്തുന്നത്. പാര്‍ക്കിങ്ങിന് പറ്റിയസ്ഥലം അടുത്തുതന്നെ ഉണ്ടായിട്ടും കളിസ്ഥലം ഇല്ലാതാക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും എം.എല്‍.എ പറഞ്ഞു.

ഇക്കാര്യത്തില്‍ വകുപ്പുതലത്തില്‍ ഉടന്‍ പരിഹാരം കാണണം. പാര്‍ക്കിങ് ഫീസിന്റെപേരില്‍ റോഡില്‍ നിര്‍ത്തുന്ന വാഹനങ്ങളില്‍നിന്നുപോലും പണപിരിക്കുകയാണ് ടുറിസം വകുപ്പ്. പാര്‍ക്കിങ്ങിന് സ്ഥലം ശരിയാക്കിയശേഷം മാത്രമേ പണപ്പിരിവുപാടുള്ളു എന്നും കെ.കെ രമ എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/1145/sandbanks-occupying-the-playground-that-development-will-not-be-accepted-kk-rema-mla)