---
title: "'അമ്മയ്‌ക്കൊരു സമ്മാനം'; മാതൃദിനത്തോടനുബന്ധിച്ച് പാര്‍ക്കോയിൽ പദ്ധതി അവതരിപ്പിച്ചു "
english_title: "Parko launched the scheme on the occasion of Mother's Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114535/parko-launched-the-scheme-on-the-occasion-of-mothers-day"
published_at: "2023-05-13T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f504825453_mothersday.jpg"
keywords: []
---

# 'അമ്മയ്‌ക്കൊരു സമ്മാനം'; മാതൃദിനത്തോടനുബന്ധിച്ച് പാര്‍ക്കോയിൽ പദ്ധതി അവതരിപ്പിച്ചു 

> **Lead Summary:** **വടകര: **മാതൃദിനത്തോടനുബന്ധിച്ച് പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അമ്മയ്‌ക്കൊരു സമ്മാനം പദ്ധതി അവതരിപ്പിച്ചു. 51 പരിശോധനകളും മൂന്നു സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും ഡയറ്റ്-പൊഡിയാട്രി കൗണ്‍സിലിംഗും ഉള്‍പ്പെടുന്ന 4090 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് 2100 രൂപക്ക് നല്‍കുന്നതാണ് പദ്ധതി.

## Article Content

**വടകര: **മാതൃദിനത്തോടനുബന്ധിച്ച് പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അമ്മയ്‌ക്കൊരു സമ്മാനം പദ്ധതി അവതരിപ്പിച്ചു. 51 പരിശോധനകളും മൂന്നു സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും ഡയറ്റ്-പൊഡിയാട്രി കൗണ്‍സിലിംഗും ഉള്‍പ്പെടുന്ന 4090 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് 2100 രൂപക്ക് നല്‍കുന്നതാണ് പദ്ധതി.

ലോക മാതൃദിനമായ മെയ് 14 മുതല്‍ 31 വരെ മക്കള്‍ അമ്മമാര്‍ക്ക് സമ്മാനമായി നല്‍കുമ്പോള്‍ മാത്രമാണ് ഈ ആനുകൂല്യം. ഹൃദ്രോഗം, ഗര്‍ഭാശയമുഖ അര്‍ബുദം, പ്രമേഹം, വാതം, കരള്‍-വൃക്കരോഗങ്ങള്‍, തൈറോയ്ഡ് ഉള്‍പ്പെടെയുള്ള ഹോര്‍മോണ്‍ വ്യതിയാന രോഗങ്ങള്‍ തുടങ്ങിയവ മുന്‍കൂട്ടി അറിയുന്നതിനും പ്രതിരോധിക്കുന്നതിനും ഉപകരിക്കുന്ന ഈ പരിശോധനകള്‍ അമ്മമാരുടെ ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സിന് മക്കള്‍ക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 0496 3519999, 0496 2519999

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114535/parko-launched-the-scheme-on-the-occasion-of-mothers-day)