---
title: "ജപ സ്കൂൾ ഓഫ് മ്യൂസിക് മുപ്പതാം വാർഷികം സമാപിച്ചു "
english_title: "Japa School of Music has completed its thirtieth anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114725/japa-school-of-music-has-completed-its-thirtieth-anniversary"
published_at: "2023-05-14T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460b93d70d27_vadakara.jpg"
keywords: []
---

# ജപ സ്കൂൾ ഓഫ് മ്യൂസിക് മുപ്പതാം വാർഷികം സമാപിച്ചു 

> **Lead Summary:** **വടകര: **** **ജപ സ്കൂൾ ഓഫ് മ്യൂസിക് മുപ്പതാം വാർഷികം വടകര ടൗൺ ഹാളിൽ രാവിലെ 9 മുതൽ രാത്രി 9 മണി വരെയുള്ള വിവിധ പരിപാടികളോടെ സമാപിച്ചു. മുൻമന്ത്രി സി. കെ.നാണുവും സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രനും ഉദ്ഘാടന സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **** **ജപ സ്കൂൾ ഓഫ് മ്യൂസിക് മുപ്പതാം വാർഷികം വടകര ടൗൺ ഹാളിൽ രാവിലെ 9 മുതൽ രാത്രി 9 മണി വരെയുള്ള വിവിധ പരിപാടികളോടെ സമാപിച്ചു. മുൻമന്ത്രി സി. കെ.നാണുവും സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രനും ഉദ്ഘാടന സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഇ.നാരായണൻ നായർ അധ്യക്ഷത വഹിച്ചു. പ്രേം കുമാർ വടകര, ചാലക്കര പുരുഷു,അതുൽ മനോജ്,സുരേഷ് ബാബു വട്ടോളി, പവിത്രൻ കാവിൽ ആശംസ നേർന്നു. മണലിൽ മോഹനൻ സ്വാഗതവും എം. മധുസൂദനൻ നന്ദിയും പറഞ്ഞു.

യു. ജയൻ മാസ്റ്ററുടെ നേതൃത്വത്തിൽ 100ഇൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത പഞ്ചരത്ന കൃതികൾ, വാദ്യവൃന്ദ കച്ചേരി,സംഗീതാരാധന, സംഗീതക്കച്ചേരി, തിരുടം പള്ളി ബാലകൃഷ്ണൻ രചിച്ച സംഗീതത്തിൻറെ ബാലപാഠങ്ങൾ മുതൽ കച്ചേരി വരെ പാടുന്നത് എങ്ങനെ എന്ന് വിശദമാക്കുന്ന സംഗീതാവിഷ്കാരം, ഗാനമേള,പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഉ ണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114725/japa-school-of-music-has-completed-its-thirtieth-anniversary)