---
title: "കർണ്ണാടക തെരെഞ്ഞെടുപ്പ് വിഭാഗീയ രാഷ്ട്രീയത്തിൻ്റെ അന്ത്യം കുറിക്കും; ഷാഫി പറമ്പിൽ "
english_title: "Karnataka elections will mark the end of sectarian politics; Shafi Parampil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114743/karnataka-elections-will-mark-the-end-of-sectarian-politics-shafi-parampil"
published_at: "2023-05-14T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460f64e28749_shafi.jpg"
keywords: []
---

# കർണ്ണാടക തെരെഞ്ഞെടുപ്പ് വിഭാഗീയ രാഷ്ട്രീയത്തിൻ്റെ അന്ത്യം കുറിക്കും; ഷാഫി പറമ്പിൽ 

> **Lead Summary:** **വടകര: ( **[vatakaranews.in] ബി ജെ പി യും, ആർ എസ് എസ്ഉം നടത്തിയ എല്ലാത്തരം കുതന്ത്രങ്ങളെയും മതേതര ഇന്ത്യക്കായി പിഴുതെറിയാൻ ജനങ്ങൾ തുനിഞ്ഞിറങ്ങിയ മനോഹരമായ കാഴ്ചയാണ് കർണ്ണാടക തെരെഞ്ഞെടുപ്പ് ഫലമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം എൽ എ. സംഘ പരിവാർ ശക്തികളുടെ വിഷം വിതറുന്ന വർഗ്ഗീയ രാഷ്ട്രീയത്തെ തുടച്ചുനീക്കാനും ,

## Article Content

**വടകര: ( **[vatakaranews.in] ബി ജെ പി യും, ആർ എസ് എസ്ഉം നടത്തിയ എല്ലാത്തരം കുതന്ത്രങ്ങളെയും മതേതര ഇന്ത്യക്കായി പിഴുതെറിയാൻ ജനങ്ങൾ തുനിഞ്ഞിറങ്ങിയ മനോഹരമായ കാഴ്ചയാണ് കർണ്ണാടക തെരെഞ്ഞെടുപ്പ് ഫലമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം എൽ എ. സംഘ പരിവാർ ശക്തികളുടെ വിഷം വിതറുന്ന വർഗ്ഗീയ രാഷ്ട്രീയത്തെ തുടച്ചുനീക്കാനും ,

വെറുപ്പിന്റെയും വിഭാഗീയതയുടെയും നാളുകൾക്ക് അന്ത്യം കുറിച്ച്മതേതര ഭാരതത്തെ വീണ്ടെടുക്കാൻ കോൺഗ്രസിനേ കഴിയുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതാണ് ഈ ഫലമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന വടകര മേഖല കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ധനീഷ്ലാൽ ,പി കെ രാഗേഷ്, വി പി ദുൽഖിഫിൽ, സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത് മലോൽ, സുബിൻ മടപ്പള്ളി,KSU ജില്ലാ പ്രസിഡന്റ്‌ വി. ടി.സൂരജ് ഡി സി സി സെക്രട്ടറിമാരായ രാധാകൃഷ്ണൻ കാവിൽ ബാബു ഒഞ്ചിയം, ടി വി സുധീർ കുമാർ, പുറന്തോടത്ത് സുകുമാരൻ, സി കെ വിശ്വനാഥൻ, ഇ കെ ശീതൾരാജ്, വി കെ ഇസ്ഹാഖ്, പ്രിൻസ് ആൻ്റണി, സുനന്ദ് ശങ്കർ അജയ് ബോസ്, വി കെ.പ്രേമൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114743/karnataka-elections-will-mark-the-end-of-sectarian-politics-shafi-parampil)