---
title: "എം എസ് എഫ് ഹബീബ് എഡ്യുകെയർ പരീക്ഷ സംഘടിപ്പിച്ചു "
english_title: "MSF Habib Educare organized the exam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114749/msf-habib-educare-organized-the-exam"
published_at: "2023-05-14T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460f9e58558a_kunjabdulla.jpg"
keywords: []
---

# എം എസ് എഫ് ഹബീബ് എഡ്യുകെയർ പരീക്ഷ സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: ( **[vatakaranews.in]എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 15 കോഴ്‌സുകളിലേക്ക് 3 കോടിയുടെ വിദ്യാഭ്യാസ സ്കോളർഷിപ് പദ്ധതിയായ എം എസ് എഫ് ഹബീബ് എഡ്യുകെയർ പരീക്ഷ സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിലായി നടന്നു.

## Article Content

**വടകര: ( **[vatakaranews.in]എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 15 കോഴ്‌സുകളിലേക്ക് 3 കോടിയുടെ വിദ്യാഭ്യാസ സ്കോളർഷിപ് പദ്ധതിയായ എം എസ് എഫ് ഹബീബ് എഡ്യുകെയർ പരീക്ഷ സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിലായി നടന്നു.

വടകര നിയോജക മണ്ഡലത്തിലെ പരീക്ഷ കേന്ദ്രമായ വടകര എം യു എം വി എച്ച് എസ് എസിൽ 150 ലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള പരീക്ഷാ കേന്ദ്രം സന്ദർശിച്ചു.

എം എസ് എഫ് കോഴിക്കോട് ജില്ല പ്രസിഡന്റ്‌ അഫ്നാസ് ചോറോട്, മുസ്ലിം യൂത്ത് ലീഗ് വടകര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻസീർ പനോളി,എം എസ് എഫ് വടകര നിയോജക മണ്ഡലം പ്രസിഡന്റ്‌ സഫീർ കെ കെ,എഡ്യുകെയർ മണ്ഡലം കോർഡിനേറ്റർ മുബഷിർ പി കെ,ആസിഫ് ഒ കെ,റിഫാസ് ഇ കെ,ഹിജാസ് വി പി,ഫജർ എന്നിവർ പരീക്ഷ സംഘാടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114749/msf-habib-educare-organized-the-exam)