---
title: "ജേതാക്കളായി കേരള പോലീസ്; വനിതാ വിഭാഗത്തിൽ കേരള പോലീസ് ഏകപക്ഷീയമായ മൂന്ന് സെറ്റ്കൾക്ക് ജേതാക്കളായി "
english_title: "Kerala Police as winners; In the women's category, Kerala Police won in three one-sided sets"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114773/kerala-police-as-winners-in-the-womens-category-kerala-police-won-in-three-one-sided-sets"
published_at: "2023-05-14T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646116db6d165_football.jpg"
keywords: []
---

# ജേതാക്കളായി കേരള പോലീസ്; വനിതാ വിഭാഗത്തിൽ കേരള പോലീസ് ഏകപക്ഷീയമായ മൂന്ന് സെറ്റ്കൾക്ക് ജേതാക്കളായി 

> **Lead Summary:** **വടകര: **ഓർക്കാട്ടേരിയെ വോളിയുടെ ലഹരിയിൽ ആറാടിച്ച കേരള വോളി ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരള പോലീസ് ഏകപക്ഷീയമായ മൂന്ന് സെറ്റ്കൾക്ക് ജേതാക്കളായി. ഇന്നത്തെ ഫൈനൽ മത്സരത്തിൽ കേരളാ പൊലീസും ഖേലോ ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയത്തിൽ കേരള പോലീസ് 25 ഖേലോ ഇന്ത്യ 15 പോയിന്റും.

## Article Content

**വടകര: **ഓർക്കാട്ടേരിയെ വോളിയുടെ ലഹരിയിൽ ആറാടിച്ച കേരള വോളി ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരള പോലീസ് ഏകപക്ഷീയമായ മൂന്ന് സെറ്റ്കൾക്ക് ജേതാക്കളായി. ഇന്നത്തെ ഫൈനൽ മത്സരത്തിൽ കേരളാ പൊലീസും ഖേലോ ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയത്തിൽ കേരള പോലീസ് 25 ഖേലോ ഇന്ത്യ 15 പോയിന്റും.

രണ്ടാമത്തെതിൽ കേരള പോലീസ് 25 ഖേലോ ഇന്ത്യ 21, മൂന്നാംസെറ്റിൽ കേരള പോലീസ് 25 ഖേലോ ഇന്ത്യ 18 എന്നിങ്ങനെയാണ് പോയിൻ്റ് നില. രാത്രി എട്ടുമണിക്ക് നടന്ന ഫൈനൽ മത്സരത്തിൽ ബി പി സി എൽ കൊച്ചിയും കെ എസ് ഇ ബി യും ഏറ്റുമുട്ടി. ഒഞ്ചിയം രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റിയാണ് അഖിലകേരള വോളിബോൾ ടൂർണമെന്റ്സംഘടിപ്പിക്കുന്നത്.

ഓർക്കാട്ടേരി ചന്തമൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ആരോഗ്യകേന്ദ്രം നിർമിക്കുന്നതിനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകസമിതി അറിയിച്ചു. നാലായിരംപേർക്ക് ഇരിക്കാവുന്ന ഗാലറിയാണ് നിർമിച്ചത്. 100 രൂപയാണ് ഗാലറി ടിക്കറ്റ് നിരക്ക്. കസേരയ്ക്ക് 200 രൂപയും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114773/kerala-police-as-winners-in-the-womens-category-kerala-police-won-in-three-one-sided-sets)