---
title: "മാമ്പഴക്കാലം; മഹാത്മാ ഗ്രന്ഥാലയം ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Mango Season; Mahatma Granthalaya organized a one-day study camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114844/mango-season-mahatma-granthalaya-organized-a-one-day-study-camp"
published_at: "2023-05-15T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461cc075c0d7_mambayakkalm.jpg"
keywords: []
---

# മാമ്പഴക്കാലം; മഹാത്മാ ഗ്രന്ഥാലയം ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** തിരുവള്ളൂര്‍: **ചാനിയംകടവ് മഹാത്മാ ഗ്രന്ഥാലയം-വെള്ളൂക്കര ബാലവേദിയുടെ നേതൃത്വത്തിൽ 'മാമ്പഴക്കാലം' ഏകദിന പഠന ക്യാമ്പ് നടത്തി. വാർഡ് മെമ്പർ സി വി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

## Article Content

** തിരുവള്ളൂര്‍: **ചാനിയംകടവ് മഹാത്മാ ഗ്രന്ഥാലയം-വെള്ളൂക്കര ബാലവേദിയുടെ നേതൃത്വത്തിൽ 'മാമ്പഴക്കാലം' ഏകദിന പഠന ക്യാമ്പ് നടത്തി. വാർഡ് മെമ്പർ സി വി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥാലയം സെക്രട്ടറി ലിബീഷ് കെ എം സ്വാഗതവും, ലൈബ്രറിയൻ ഷീജ പിപി നന്ദിയും പറഞ്ഞു. അജീഷ് എ എസ്, അരുൺ പി കെ, ജ്യോതിഷ് കെ എം, സുരേഷ് ബാബു എം എം എന്നിവർ ആശംസകൾ അർപ്പിച്ചു.

ബാലവേദി മെന്റർമാരായ മനുലാൽ എൻ എം, സുകന്യ എം എസ് എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ കളിയും കഥയും പാട്ടുമായി സജീവൻ ചെമ്മരത്തൂരും, പഴയകാല കളികളുമായി ഗോപാലൻ കൊറോവീട്ടിലും വിവിധ സെക്ഷനുകൾ കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114844/mango-season-mahatma-granthalaya-organized-a-one-day-study-camp)