---
title: "ഇന്ധനം കിട്ടാനില്ല; എൽ.പി.ജി ഓട്ടോ തൊഴിലാളികളുടെ വിഷയത്തിൽ അടിയന്തിര പരിഹാരം വേണം- കെ.കെ രമ എം.എൽ.എ"
english_title: "No fuel available; Urgent solution to LPG auto workers' issue - KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114920/no-fuel-available-urgent-solution-to-lpg-auto-workers-issue-kk-rama-mla"
published_at: "2023-05-15T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646200fc8993e_k_k_rama.jpg"
keywords: []
---

# ഇന്ധനം കിട്ടാനില്ല; എൽ.പി.ജി ഓട്ടോ തൊഴിലാളികളുടെ വിഷയത്തിൽ അടിയന്തിര പരിഹാരം വേണം- കെ.കെ രമ എം.എൽ.എ

> **Lead Summary:** **വടകര**: മേഖലയിലെ എൽ.പി.ജി ഓട്ടോ തൊഴിലാളികൾ കഴിഞ്ഞ 50 ദിവസമായി ഇന്ധനം ലഭിക്കാതെ ദുരിതത്തിലാണ്. താലൂക്കിലെ ഏക എൽ.പി.ജി പമ്പായ പയ്യോളിയിലെ ശ്രീറാം പമ്പിൽ നിന്നായിരുന്നു ഇവർ ഇന്ധനം നിറച്ചിരുന്നത്. ഇവിടെ ബാത്റൂം നിർമിച്ചതുമായി ബന്ധപ്പെട്ട് സുരക്ഷാ കാരണം പറഞ്ഞാണ് ഇവരുടെ ലൈസൻസ് പുതുക്കാതിരുന്നത്.

## Article Content

**വടകര**: മേഖലയിലെ എൽ.പി.ജി ഓട്ടോ തൊഴിലാളികൾ കഴിഞ്ഞ 50 ദിവസമായി ഇന്ധനം ലഭിക്കാതെ ദുരിതത്തിലാണ്. താലൂക്കിലെ ഏക എൽ.പി.ജി പമ്പായ പയ്യോളിയിലെ ശ്രീറാം പമ്പിൽ നിന്നായിരുന്നു ഇവർ ഇന്ധനം നിറച്ചിരുന്നത്. ഇവിടെ ബാത്റൂം നിർമിച്ചതുമായി ബന്ധപ്പെട്ട് സുരക്ഷാ കാരണം പറഞ്ഞാണ് ഇവരുടെ ലൈസൻസ് പുതുക്കാതിരുന്നത്.

എന്നാൽ ബാത്റൂം പൊളിച്ചുമാറ്റി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടും ഇന്ത്യൻ ഓയിൽ കോർപറേഷൻ ഗ്യാസ് നിറക്കുന്നില്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്. ഈ വിഷയം ഇന്ത്യൻ ഓയിൽ കോർപറേഷൻ കൊച്ചി ഡയറക്ടർ, മാനേജർ, ജില്ലാ കലക്ടർ എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു.

എന്നാൽ ഉടൻ പുന:സ്ഥാപിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടിലെന്ന് കെ.കെ രമ എം.എൽ.എ അറിയിച്ചു. പയ്യോളി കഴിഞ്ഞാൽ കോഴിക്കോട് മാത്രമാണ് എൽ.പി.ജി പമ്പ് ഉള്ളത്. ഓട്ടോ തൊഴിലാളികൾ ഓടാൻ കഴിയാത്തത് കാരണം വാഹനത്തിൻ്റെ അടവുകൂടെ അടക്കാൻ കഴിയാതെ പട്ടിണിയിലാണ്. വിഷയത്തിൽ അടിയന്തിര പരിഹാരം കാണാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികാരികൾ തയ്യാറാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114920/no-fuel-available-urgent-solution-to-lpg-auto-workers-issue-kk-rama-mla)