---
title: "നാരായണ നഗറില്‍; ഹിഗ്വിറ്റ നാടകാവതരണം 21 ന് വടകരയില്‍ "
english_title: "In Narayana Nagar; Higuita drama presentation on 21st at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114969/in-narayana-nagar-higuita-drama-presentation-on-21st-at-vadakara"
published_at: "2023-05-15T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64623fa472f2e_narayan.jpg"
keywords: []
---

# നാരായണ നഗറില്‍; ഹിഗ്വിറ്റ നാടകാവതരണം 21 ന് വടകരയില്‍ 

> **Lead Summary:** **വടകര: **കാല്‍പന്തുകളി പശ്ചാത്തലമാക്കി രചിക്കപ്പെട്ട ,ലോക സാഹിത്യത്തിലെ തന്നെ അപൂര്‍വ്വ സുന്ദരമായ ചെറുകഥയായ ഹിഗ്വിറ്റിയുടെ നാടകാവിഷ്‌കാരം 21 ന് വടകര നാരായണ നഗറില്‍ നടക്കുമെന്ന് എം ദാസന്‍ സ്മാരകക ഗ്രന്ഥാലയ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു സെവന്‍സ് ഫുട്ബാള്‍ ഗ്രൗണ്ടാണ് നാടകവേദി. കാണികള്‍ നാല് ഭാഗത്തിരുന്നാണ് നാടകം കാണുക.

## Article Content

**വടകര: **കാല്‍പന്തുകളി പശ്ചാത്തലമാക്കി രചിക്കപ്പെട്ട ,ലോക സാഹിത്യത്തിലെ തന്നെ അപൂര്‍വ്വ സുന്ദരമായ ചെറുകഥയായ ഹിഗ്വിറ്റിയുടെ നാടകാവിഷ്‌കാരം 21 ന് വടകര നാരായണ നഗറില്‍ നടക്കുമെന്ന് എം ദാസന്‍ സ്മാരകക ഗ്രന്ഥാലയ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു സെവന്‍സ് ഫുട്ബാള്‍ ഗ്രൗണ്ടാണ് നാടകവേദി. കാണികള്‍ നാല് ഭാഗത്തിരുന്നാണ് നാടകം കാണുക.

ജില്ലയിലെ ആദ്യ അവതരണമാണ് വടകരയില്‍ നടക്കുന്നത്. 500 ലധികം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും,മുന്നൂറോളം വേദികളില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ശശിധരന്‍ നടുവിലാണ് സംവിധായകന്‍.പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാടക വിഭാഗം തലവനും നടനുമായ പി ആര്‍ ജിജോയിയാണ് കേന്ദ്ര കഥാപാത്രമായ ഗീവര്‍ഗ്ഗീസച്ചനായി വേഷമിടുന്നത്.

1993ല്‍ എന്‍ എസ് മാധവന്‍ രചിച്ച ഹിഗ്വിറ്റ ശശിധരന്‍ നടുവാലാണ് നാടകമാക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 10 വേദികളിള്‍ ഇതിനകം അവതരിപ്പിച്ച നാടകം സെവന്‍സ് ഫുട് ഗ്രൗണ്ട് വേദിയാക്കി പുനരാവിഷ്‌കരിച്ചത് അടുത്ത കാലത്താണ്.

1500പേര്‍ക്ക് ഇരിക്കാവുന്ന സംവിധാനമാണ് വടകരയിലൊരുക്കുന്നതെന്ന് പ്രസിഡന്റ് യൂനുസ് വളപ്പില്‍,സെക്രട്ടരി ബി സുരേഷ്ബാബു,,ടി സി രമേശന്‍,കെ സി പവിത്രന്‍ എന്നിവര്‍ അറിയിച്ചു. 10,000(മൂന്നു പേര്‍ക്ക്),5,000(രണ്ടു പേര്‍ക്ക),1000, 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114969/in-narayana-nagar-higuita-drama-presentation-on-21st-at-vadakara)