---
title: "വടകര തെരു ഗണപതി ക്ഷേത്രം നടപ്പന്തല്‍ സമര്‍പ്പണം 17 ന് "
english_title: "Vadakara Teru Ganapati Temple Pavantal dedication on 17th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114971/vadakara-teru-ganapati-temple-pavantal-dedication-on-17th"
published_at: "2023-05-15T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646241bac5961_Ganapati_.jpg"
keywords: []
---

# വടകര തെരു ഗണപതി ക്ഷേത്രം നടപ്പന്തല്‍ സമര്‍പ്പണം 17 ന് 

> **Lead Summary:** **വടകര: **തെരു ഗണപതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റേയും ചുറ്റു പന്തലിന്റേയും സമര്‍പ്പണം 17 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30നും 930നും ഇടയില്‍ തന്ത്രി ഏറാഞ്ചേരി ഡോ ജയന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ക്ഷേത്രത്തിന് സമര്‍പ്പിക്കും.

## Article Content

**വടകര: **തെരു ഗണപതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റേയും ചുറ്റു പന്തലിന്റേയും സമര്‍പ്പണം 17 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30നും 930നും ഇടയില്‍ തന്ത്രി ഏറാഞ്ചേരി ഡോ ജയന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ക്ഷേത്രത്തിന് സമര്‍പ്പിക്കും.

അരീക്കര സുധീര്‍ നമ്പൂതിരിയുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര ചടങ്ങുകള്‍ നടക്കുക.സമര്‍പ്പിക്കും. മെയ് 17 മുതല്‍ 22 വരെ അഷ്ടബന്ധ കലശം നടക്കും. 17 ന് കലവറ നിറക്കല്‍,ആചാര്യന് സ്വീകരണം,ആചാര്യ വരണം,പ്രസാദ ശുദ്ധി ക്രിയകൾ ഉള്‍പ്പൈട വിവിധ ചടങ്ങുകൾ നടക്കും.

18 ന് പുലര്‍ച്ചെ 5.30 ന് ഗണപതി ഹോമം,തുടര്‍ന്ന ഉപൂജ.മുള പൂജ.ബിംബ ശുദ്ധികള്‍,പ്രോക്ത ഹോമം,കലശാഭിഷേകം,ശാന്തി ഹോമം,എന്നിവക്ക് ശേഷം സന്ധ്യക്ക് കുണ്ഡശുദ്ധി,ഭഗവതി സേവ,മുളപൂജ,അത്താഴ പൂജ എന്നിവ നടക്കും.സമാപന ദിവസമായ 22 ന് രാവിലെ 6.15ന് അഷ്ടബന്ധക്രിയകളും 11.45 മുതല്‍ പ്രസാദ ഊട്ടും നടക്കുമെന്ന് ഭാരവാഹികളായ ടി രവീന്ദ്രന്‍,എം സുരേഷ്ബാബു,എം കെ ഭാസ്‌കരന്‍ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114971/vadakara-teru-ganapati-temple-pavantal-dedication-on-17th)