---
title: "വായനവസന്തം; വായനാശീലം ഊർജിതപ്പെടുത്താൻ പുസ്തകവണ്ടി പര്യടനം നടത്തി "
english_title: "Reading Spring; A book cart tour was conducted to encourage reading"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/114991/reading-spring-a-book-cart-tour-was-conducted-to-encourage-reading"
published_at: "2023-05-15T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462523d1db83_pusthakavandi.jpg"
keywords: []
---

# വായനവസന്തം; വായനാശീലം ഊർജിതപ്പെടുത്താൻ പുസ്തകവണ്ടി പര്യടനം നടത്തി 

> **Lead Summary:** **കടമേരി: **മധ്യവേനലവധിക്കാലത്ത് വായനവസന്തം തീർത്ത് കടമേരി യു പി സ്കൂളിലെ പുസ്തകവണ്ടി ശ്രദ്ധേയമായി. കുട്ടികളുടെ വായനാശീലം ഊർജിതപ്പെടുത്താനായാണ് പുസ്തകവണ്ടി പര്യടനം നടത്തിയത്.

## Article Content

**കടമേരി: **മധ്യവേനലവധിക്കാലത്ത് വായനവസന്തം തീർത്ത് കടമേരി യു പി സ്കൂളിലെ പുസ്തകവണ്ടി ശ്രദ്ധേയമായി. കുട്ടികളുടെ വായനാശീലം ഊർജിതപ്പെടുത്താനായാണ് പുസ്തകവണ്ടി പര്യടനം നടത്തിയത്.

ലൈബ്രറിയിൽ നിന്ന് തീരഞ്ഞെടുത്ത പുസ്തകങ്ങളുമായി ഓരോ പ്രദേശത്തും ചെന്ന് കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറി വായനക്കുറിപ്പ് തയ്യാറാക്കാൻ പരിശീലനം നൽകുകയും ചെയ്തു.

കൂടുതൽ വിദ്യാർഥികളുള്ള 15 കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾക്ക് പുസ്തകം എത്തിച്ചത്. പ്രധാനാധ്യാപിക വി പി വിമലാഭായ് പുസ്തകവണ്ടി ഫ്ലാഗ്ഓഫ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/114991/reading-spring-a-book-cart-tour-was-conducted-to-encourage-reading)