---
title: "ചോറോട് ഗ്രാമപഞ്ചായത്തില്‍  പരാതി പരിഹാര അദാലത്ത് തുടങ്ങി "
english_title: " In Chorode Grama Panchayat The grievance redressal court began"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11502/in-chorode-grama-panchayat-the-grievance-redressal-court-began"
published_at: "2021-11-18T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61966893b2e0b_adalath chorode panchayath .jpg"
keywords: []
---

# ചോറോട് ഗ്രാമപഞ്ചായത്തില്‍  പരാതി പരിഹാര അദാലത്ത് തുടങ്ങി 

> **Lead Summary:** **കൈനാട്ടി:** പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്ന പരാതികളില്‍ രണ്ട് വിഭാഗങ്ങളെയും വിളിച്ചിരുത്തി രമ്യമായ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനായ് പരാതി പരിഹാര അദാലത്ത് നടത്തുന്നു.

## Article Content

**കൈനാട്ടി:** പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്ന പരാതികളില്‍ രണ്ട് വിഭാഗങ്ങളെയും വിളിച്ചിരുത്തി രമ്യമായ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനായ് പരാതി പരിഹാര അദാലത്ത് നടത്തുന്നു.

അതിര്‍ത്തി തര്‍ക്കങ്ങള്‍, വഴി തര്‍ക്കങ്ങള്‍, നിര്‍മ്മാണ പ്രവൃത്തികളിലെ തര്‍ക്കങ്ങള്‍ കാരണം നിരവധി പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് മുഖാമുഖം ചര്‍ച്ചയിലൂടെ പരിഹാരമാര്‍ഗ്ഗം കണ്ടെത്തും.

നവംബര്‍ 17ന് ആരംഭിച്ച അദാലത്ത് ഇരുപത്തി ഒന്ന് വാര്‍ഡുകള്‍ക്കും പ്രത്യേകം സമയം നല്‍കി കൊണ്ട് 23 ന് സമാപിക്കും.

പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടി യില്‍, സെക്രട്ടറി നിഷ എന്‍ തയ്യില്‍, പഞ്ചായത്ത് അംഗങ്ങള്‍ ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11502/in-chorode-grama-panchayat-the-grievance-redressal-court-began)