---
title: "എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം:  വടകരയില്‍ പ്രതിരോധത്തിന്റെ തെരുവരങ്ങ് സംഘടിപ്പിച്ചു"
english_title: " AIYF District Conference: A street of defense was organized in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11505/aiyf-district-conference-a-street-of-defense-was-organized-in-vadakara"
published_at: "2021-11-18T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61966d931c676_AIYF CONFERENCE .jpg"
keywords: []
---

# എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം:  വടകരയില്‍ പ്രതിരോധത്തിന്റെ തെരുവരങ്ങ് സംഘടിപ്പിച്ചു

> **Lead Summary:** വടകര: എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകരയില്‍ പ്രതിരോധത്തിന്റെ തെരുവരങ്ങ് സംഘടിപ്പിച്ചു. വടകരയില്‍ നവംബര്‍ 20, 21 തീയ്യതികളിലായി നടക്കുന്ന ജില്ലാ സമ്മേളനത്തിന് അനുബന്ധമായി വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ചരിത്രകാരന്‍ പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകരയില്‍ പ്രതിരോധത്തിന്റെ തെരുവരങ്ങ് സംഘടിപ്പിച്ചു. വടകരയില്‍ നവംബര്‍ 20, 21 തീയ്യതികളിലായി നടക്കുന്ന ജില്ലാ സമ്മേളനത്തിന് അനുബന്ധമായി വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ചരിത്രകാരന്‍ പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

വടകര നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക പോരാട്ടത്തിലെ മാനവിക രാഷ്ട്രീയം എന്ന വിഷയത്തില്‍ പ്രഭാഷണവും ചിത്രകാരന്‍മാരുടെ കൂട്ടായ്മയും നടന്നു. ഡോ :ശശികുമാര്‍ പുറമേരി, നന്ദനന്‍ മുള്ളമ്പത്ത്, പി.പി ഷാജു, പി.എസ് ബിന്ദു മോള്‍, കലേഷ് കെ ദാസ് ,ശ്രീജിത്ത് മുടപ്പിലായി, എന്‍.എം ബിജു, ആര്‍.സത്യന്‍ ആര്‍.ഷിജു, കെ.പി രമേശന്‍, ടി.കെ വിജയരാഘവന്‍, അഡ്വ: ഒ ദേവരാജ്, രാംദാസ് വടകര, അനില്‍ കുമാര്‍ ചോറാട്, ടി.പി റഷീദ്, റൂബി രാഘവന്‍, ശ്രീധരന്‍ മേപ്പയില്‍, പി.ഗീത, പി.ഉസ്മാന്‍ ,പ്രേമന്‍ ഫാല്‍ക്കെ പങ്കെടുത്തു.

പി.കെ സബിത്ത് സ്വാഗതവും ഒ.കെ ഷിജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രതിരോധത്തിന്റെ ദൃശ്യഭാഷകള്‍ എന്ന വിഷയത്തില്‍ ചലച്ചിത്ര പ്രദര്‍ശനവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11505/aiyf-district-conference-a-street-of-defense-was-organized-in-vadakara)