---
title: "മുക്കാളിയിൽ റേഷൻഷോപ്പിന് സമീപം ജലശേഖരണകേന്ദ്രമായ കാപ്പിൽ കക്കൂസ് മാലിന്യം തള്ളി"
english_title: "In Mukkali, the toilet dumped waste in the water catchment area near the ration shop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115101/in-mukkali-the-toilet-dumped-waste-in-the-water-catchment-area-near-the-ration-shop"
published_at: "2023-05-16T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646327b84a38e_kakkusmalinyam.jpg"
keywords: []
---

# മുക്കാളിയിൽ റേഷൻഷോപ്പിന് സമീപം ജലശേഖരണകേന്ദ്രമായ കാപ്പിൽ കക്കൂസ് മാലിന്യം തള്ളി

> **Lead Summary:** ** വടകര:** സെൻട്രൽ മുക്കാളിയിലെ റേഷൻഷോപ്പിന് സമീപം ജലശേഖരണകേന്ദ്രമായ കാപ്പിൽ കക്കൂസ് മാലിന്യം തള്ളി. ജനവാസകേന്ദ്രത്തിലാണ് മാലിന്യം തള്ളിയത്. മൂന്നാം തവണയാണ് രാത്രി കക്കൂസ് മാലിന്യം ടാങ്കറിൽ എത്തിച്ച് തള്ളുന്നത്.

## Article Content

** വടകര:** സെൻട്രൽ മുക്കാളിയിലെ റേഷൻഷോപ്പിന് സമീപം ജലശേഖരണകേന്ദ്രമായ കാപ്പിൽ കക്കൂസ് മാലിന്യം തള്ളി. ജനവാസകേന്ദ്രത്തിലാണ് മാലിന്യം തള്ളിയത്. മൂന്നാം തവണയാണ് രാത്രി കക്കൂസ് മാലിന്യം ടാങ്കറിൽ എത്തിച്ച് തള്ളുന്നത്.

കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ചോമ്പാൽ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. അഴിയൂർ പഞ്ചായത്ത് സെക്രട്ടറിക്കും ചോമ്പാല പൊലീസിനും പ്രവർത്തകർ പരാതി നൽകി.

മുക്കാളിയിൽ ജനങ്ങളും വ്യാപാരികളും മഴക്കാലത്ത് അനുഭവിച്ചുവരുന്ന ദുരിതത്തിന്റെ വ്യാപ്തി ഈ വർഷം ഹൈവേ പ്രവൃത്തിയുടെ പശ്ചാത്തലത്തിൽ വർധിക്കും. കാപ്പിന്റെ ശുചീകരണവും വിപുലീകരണവും നടപ്പാക്കി ഇതിന് പരിഹാരം കാണണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115101/in-mukkali-the-toilet-dumped-waste-in-the-water-catchment-area-near-the-ration-shop)