---
title: "വില്യാപ്പള്ളി രാജിസ്ട്രാർ ഓഫീസ് നാടിന് സമർപ്പിച്ചു "
english_title: "Vilyapally registrar office handed over to Nadu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115117/vilyapally-registrar-office-handed-over-to-nadu"
published_at: "2023-05-16T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463324732aa4_villyappli_ragistaroffice.jpg"
keywords: []
---

# വില്യാപ്പള്ളി രാജിസ്ട്രാർ ഓഫീസ് നാടിന് സമർപ്പിച്ചു 

> **Lead Summary:** **വടകര: **സംസ്ഥാന സർക്കാർ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നൂറു ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വില്യാപ്പള്ളി രാജിസ്ട്രാർ ഓഫീസിന്റെ കെട്ടിടോദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി വി എൻ വാസവൻ ഓൺലൈനിൽ കെട്ടിടം നാടിന് സമർപ്പിച്ചു.

## Article Content

**വടകര: **സംസ്ഥാന സർക്കാർ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നൂറു ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വില്യാപ്പള്ളി രാജിസ്ട്രാർ ഓഫീസിന്റെ കെട്ടിടോദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി വി എൻ വാസവൻ ഓൺലൈനിൽ കെട്ടിടം നാടിന് സമർപ്പിച്ചു.

പ്രാദേശിക ചടങ്ങ് വൈകിട്ട് നാലിന് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽഎയുടെ അധ്യക്ഷതയിൽ ഓഫീസ് പരിസരത്ത് നടക്കും. 1906ലാണ് പൊൻമേരിയിൽ വാടക കെട്ടിടത്തിൽ ഓഫീസ് ആരംഭിച്ചത്. 1917 ൽ സ്വന്തം കെട്ടിടത്തിലേക്ക്മാറി. കിഫ്ബിയിൽ ഉൾപ്പെടു ത്തി 1.14 കോടി രൂപ ചെലവഴിച്ചാണ് ആധുനിക കെട്ടിടം യാ ഥാർഥ്യമാക്കിയത്.

വില്യാപ്പള്ളി വില്ലേജിലെ വില്യാപ്പള്ളി,കീഴൽ, കുട്ടോത്ത്, മേമുണ്ട, മയ്യന്നൂർ, തിരുമന ദേശങ്ങളും ആയഞ്ചേരി വില്ലേജിലെ പൊൻമേരി പറമ്പ്, കടമേരി, പുറമേരി വില്ലേജിലെ എളയടം ദേശവുമാണ് ഓഫീസിന്റെ പരിധി. സബ് രജിസ്ട്രാർ ഉൾപ്പെടെ ഏഴ് ജീവനക്കാർ ജോലിചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115117/vilyapally-registrar-office-handed-over-to-nadu)