---
title: "ഏറാമലയില്‍ നാളെ എല്‍ജെഡി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തും "
english_title: "LGD workers will march to the panchayat office tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11516/lgd-workers-will-march-to-the-panchayat-office-tomorrow"
published_at: "2021-11-18T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61967f6924ba2_ljd workers.jpg"
keywords: []
---

# ഏറാമലയില്‍ നാളെ എല്‍ജെഡി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തും 

> **Lead Summary:** ഓര്‍ക്കാട്ടേരി : നികുതിദായകരെ കോടതി കയറ്റിയ ഏറാമല ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാളെ എല്‍ജെഡി പ്രവര്‍ത്തകര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

## Article Content

ഓര്‍ക്കാട്ടേരി : നികുതിദായകരെ കോടതി കയറ്റിയ ഏറാമല ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാളെ എല്‍ജെഡി പ്രവര്‍ത്തകര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

രാവിലെ 10 മണിയോടെ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് വളയും. നികുതിദായകര്‍ക്ക് കോടതി സമന്‍സ് അയച്ച് നടപടിക്കെതിരെയാണ് പ്രതിഷേധം. 100 ഉം 200 ഉം രൂപ അടയ്ക്കാനുള്ളവര്‍ പോലും കോടതി കയറേണ്ട അവസ്ഥയാണെന്നും മുന്‍ ഭരണ സമിതികളുടെ കാലത്ത് പഞ്ചായത്തില്‍ നൂറ് ശതമാനം നികുതി പിരിച്ചെടുത്തത് ജനകീയ ഇടപെടലിലൂടെയാണ്.

നികുതിദായകരെ കോടതി കയറ്റുന്ന പ്രതിഷേധാര്‍ഹമാണെന്നും എല്‍ജെഡി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. നാളെ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി എല്‍ജെഡി പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11516/lgd-workers-will-march-to-the-panchayat-office-tomorrow)