---
title: "തല ഉയർത്തി; കേരള ബാങ്ക് എക്സലന്‍സ് അവാര്‍ഡ്; ഒന്നാം സ്ഥാനം ഏറാമല സഹകരണ ബാങ്കിന് "
english_title: "head raised; Kerala Bank Excellence Award; 1st position goes to Eramala Cooperative Bank"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115173/head-raised-kerala-bank-excellence-award-1st-position-goes-to-eramala-cooperative-bank"
published_at: "2023-05-16T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64636c67a2b4a_eranmala.jpg"
keywords: []
---

# തല ഉയർത്തി; കേരള ബാങ്ക് എക്സലന്‍സ് അവാര്‍ഡ്; ഒന്നാം സ്ഥാനം ഏറാമല സഹകരണ ബാങ്കിന് 

> **Lead Summary:** ** വടകര: **കേരള ബാങ്ക് സംസ്ഥാന തലത്തില്‍ ഏറ്റവും നല്ല പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് ഒന്നാം സ്ഥാനം ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി.

## Article Content

** വടകര: **കേരള ബാങ്ക് സംസ്ഥാന തലത്തില്‍ ഏറ്റവും നല്ല പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് ഒന്നാം സ്ഥാനം ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി.

കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിനുപുറമേ ഏറാമല ബാങ്ക് കാര്‍ഷിക - സാമൂഹിക മേഖലയുടെ പുരേഗതിക്ക് വൈവിധ്യങ്ങളായ പദ്ധതികളാണ് ബാങ്ക് നടപ്പാക്കി വരുന്നത്.

മനയത്ത് ചന്ദ്രന്‍ ബാങ്ക് ചെയര്‍മാനും, ടി. കെ. വിനോദന്‍ ജനറല്‍ മാനേജരുമാണ്. മുഖ്യമന്ത്രി വ്യാഴാഴ്ച തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ കവടിയാര്‍ ഗാര്‍ഡന്‍സില്‍ വെച്ച് അവാര്‍ഡ്സമ്മാനിക്കും. ബാങ്ക് സാരഥികൾ അവാർഡ് ഏറ്റുവാങ്ങും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115173/head-raised-kerala-bank-excellence-award-1st-position-goes-to-eramala-cooperative-bank)