---
title: "രജിസ്ട്രേഷനൊപ്പം  പോക്ക് വരവ് ചെയ്ത ആധാരം നൽകുമെന്ന്  മന്ത്രി  വി എൻ വാസവൻ   "
english_title: "Minister VN Vasavan said that the Aadhaar will be given along with the registration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115189/minister-vn-vasavan-said-that-the-aadhaar-will-be-given-along-with-the-registration"
published_at: "2023-05-16T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646387a49fc7f_villyappalli.jpg"
keywords: []
---

# രജിസ്ട്രേഷനൊപ്പം  പോക്ക് വരവ് ചെയ്ത ആധാരം നൽകുമെന്ന്  മന്ത്രി  വി എൻ വാസവൻ   

> **Lead Summary:** **വടകര: **ആധാരം രജിസ്ട്രേഷൻ ചെയ്യുന്ന ഉടനെ തന്നെ, പോക്ക് വരവ് ചെയ്ത ആധാരം ശരിയാക്കാൻ സാധിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

## Article Content

**വടകര: **ആധാരം രജിസ്ട്രേഷൻ ചെയ്യുന്ന ഉടനെ തന്നെ, പോക്ക് വരവ് ചെയ്ത ആധാരം ശരിയാക്കാൻ സാധിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

തിരുവള്ളൂർ സബ് രജിസ്ട്രാർ ഓഫീസിന്റെയും വില്യാപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിന്റെയും കെട്ടിട നിർമ്മാണ പ്രവർത്തിയുടെ പൂർത്തീകരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി.

KIIFB പദ്ധതിയിൽ ഉൾപ്പെടുത്തി 1കോടി 14 ലക്ഷം രൂപയാണ് വില്ലാപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണത്തിന് അനുവദിച്ചത്. 1 കോടി 9 ലക്ഷം രൂപയാണ് തിരുവള്ളൂർ സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണത്തിന് അനുവദിച്ചത്. 

താലൂക്കിലെ വില്യാപ്പള്ളി വില്ലേജിലെ കീഴൽ ,കുട്ടോത്ത്, മേമുണ്ട, മയ്യന്നൂർ ,വില്യാപ്പള്ളി, തിരുമന എന്നീ ദേശങ്ങളും ആയഞ്ചേരി വില്ലേജിലെ പൊൻമേരി പറമ്പിൽ, കടമേരി എന്നീ ദേശങ്ങളും പുറമേരി വില്ലേജിലെ ഇളയിടം എന്ന് ദേശവും ഉൾപ്പെടുന്ന പ്രദേശമാണ് വില്യാപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തന പരിധിയിലുള്ളത്.

4 വില്ലേജുകളിലെ 13 ദേശങ്ങൾ തിരുവള്ളൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽപ്പെടുന്നു. കെ മുരളീധരൻ എം.പി മുഖ്യാതിഥിയായി.

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജനപ്രതിനിധികൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115189/minister-vn-vasavan-said-that-the-aadhaar-will-be-given-along-with-the-registration)