---
title: "ടാക്സി സ്‌റ്റാന്റ് ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു"
english_title: "Taxi stand toilet block inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115429/taxi-stand-toilet-block-inaugurated"
published_at: "2023-05-17T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464eeb98dc41_taxi.jpg"
keywords: []
---

# ടാക്സി സ്‌റ്റാന്റ് ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** ഓർക്കാട്ടേരി: **ഏറാമല ഗ്രാമപഞ്ചായത്തിലെ ഓർക്കാട്ടേരി ടാക്സി സ്റ്റാൻഡിൽ ടോയ്ലറ്റ്ബ്ലോക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.നേരത്തെ ടോയ്ലറ്റ് ഉണ്ടായിരുന്നെങ്കിലും അത് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി.പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കണമെന്നപൊതുജനത്തിന്റെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത് .

## Article Content

** ഓർക്കാട്ടേരി: **ഏറാമല ഗ്രാമപഞ്ചായത്തിലെ ഓർക്കാട്ടേരി ടാക്സി സ്റ്റാൻഡിൽ ടോയ്ലറ്റ്ബ്ലോക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.നേരത്തെ ടോയ്ലറ്റ് ഉണ്ടായിരുന്നെങ്കിലും അത് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി.പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കണമെന്നപൊതുജനത്തിന്റെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത് .

ടൗണിൽ എത്തുന്ന നൂറുകണക്കിന് ആളുകളുടെയും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കൂടിയാണ്പരിഹാരം ആയിട്ടുള്ളത്. ടോയ് ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈ ങ്ങോളി നിർവഹിച്ചു.

സെകട്ടറി ഇ.ജി സജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് : പ്രസിഡന്റ കെ.ദിപ് രാജ് അദ്ധ്യക്ഷതവഹിച്ചു. സ്റ്റാന്റിംങ്ങ് കമ്മറ്റി അംഗങ്ങളായ ജസീല വി.കെ., പറമ്പത്ത് പ്രഭാകരൻ, പ്രസീത എം.പി. വാർഡ് മെമ്പർ കെ.പി. ബിന്ദു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. അമ്മദ്, കെ.കെ ജയൻ , രാജഗോപാൽ രയരോത്ത്, പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ . ടി.കെ.രാമകൃഷ്ണൻ , കെ കെ രഞ്ജിഷ് , എം.കെ.കുഞ്ഞിരാമൻ ,അഭിജിത്ത്, കൂർക്കയിൽശശി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115429/taxi-stand-toilet-block-inaugurated)