---
title: "എന്റെ കേരളം പ്രദർശന വിപണന മേളക്ക് നാളെ കൊടിയിറങ്ങും "
english_title: "My Kerala will be flagged off for the exhibition and marketing fair tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115460/my-kerala-will-be-flagged-off-for-the-exhibition-and-marketing-fair-tomorrow"
published_at: "2023-05-17T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465121caf3df_ente_keralam.jpg"
keywords: []
---

# എന്റെ കേരളം പ്രദർശന വിപണന മേളക്ക് നാളെ കൊടിയിറങ്ങും 

> **Lead Summary:** **വടകര: **സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണന മേളക്ക് നാളെ (മെയ്‌ 18 ) കൊടിയിറങ്ങും. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ ദിവസേന ആയിരക്കണക്കിന് ജനങ്ങളാണ് എത്തുന്നത്. കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് വലിയ ജനസ്വീകാര്യത ലഭിച്ചു.

## Article Content

**വടകര: **സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണന മേളക്ക് നാളെ (മെയ്‌ 18 ) കൊടിയിറങ്ങും. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ ദിവസേന ആയിരക്കണക്കിന് ജനങ്ങളാണ് എത്തുന്നത്. കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് വലിയ ജനസ്വീകാര്യത ലഭിച്ചു.

സർക്കാരിന്റെ വികസന നേട്ടങ്ങളുടെയും ജനകീയ പ്രവർത്തനങ്ങളുടെയും നേർച്ചിത്രമാണ് മേള. വിവിധ വകുപ്പുകളുടെ തീം ഏരിയയും സ്റ്റാളുകളും കാണാനും ഫോട്ടോയെടുക്കാനും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കാഴ്ച കാണാൻ എത്തുന്നവരിൽ വിവിധ സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടാക്കാൻ വകുപ്പുകൾക്കും സാധിച്ചു.

പ്രഗത്ഭർ പങ്കെടുത്ത കലാസാംസ്‌കാരിക പരിപാടികളിലെ പൊതുജന പങ്കാളിത്തം മേളയ്ക്ക് വലിയ ആവേശമാണ് നൽകുന്നത്. വിദഗ്ധർ പങ്കെടുക്കുന്ന വകുപ്പ് തല സെമിനാറുകളും ശ്രദ്ധേയമായി. നാളെ വൈകുന്നേരം ഏഴ് മണിക്ക് മട്ടന്നൂർ ശങ്കരൻകുട്ടി, ഉമയാൾപുരം കെ ശിവരാമൻ എന്നിവർ പങ്കെടുക്കുന്ന ജ്വാല മ്യൂസിക് ഫ്യൂഷനോട്‌ കൂടിയാണ് മേളക്ക് സമാപനമാവുക. മികച്ച സ്റ്റാളിനുള്ള അവാർഡും സമാപനവേദിയിൽ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115460/my-kerala-will-be-flagged-off-for-the-exhibition-and-marketing-fair-tomorrow)