---
title: "എന്റെ കേരളം പ്രദർശന മേളയിൽ നാളെ തൊഴിൽ മേള"
english_title: "Job fair tomorrow at my Kerala exhibition fair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115472/job-fair-tomorrow-at-my-kerala-exhibition-fair"
published_at: "2023-05-17T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465196ac55f7_job.jpg"
keywords: []
---

# എന്റെ കേരളം പ്രദർശന മേളയിൽ നാളെ തൊഴിൽ മേള

> **Lead Summary:** ** വടകര: **സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ നാളെ ( മേയ് 18 ) തൊഴിൽ മേള. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ വഴിയാണ് തൊഴിൽ അഭിമുഖത്തിനുള്ള അവസരം പ്രദർശന മേളയിൽ സംഘടിപ്പിക്കുന്നത്.

## Article Content

** വടകര: **സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ നാളെ ( മേയ് 18 ) തൊഴിൽ മേള. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ വഴിയാണ് തൊഴിൽ അഭിമുഖത്തിനുള്ള അവസരം പ്രദർശന മേളയിൽ സംഘടിപ്പിക്കുന്നത്.

ആറോളം സ്വകാര്യ സ്ഥാപനങ്ങളിലെ 200 ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുക. എംപ്ലോയ്മെന്റ് സെന്ററിൽ നേരത്തെ പേര് രജിസ്റ്റർ ചെയ്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

പ്രദർശന മേളയിലെ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് സ്റ്റാളിൽ ഉദ്യോഗാർഥികൾക്കായി എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയും രജിസ്ട്രേഷൻ നഷ്ടപെട്ടവർക്ക് പുതുക്കാൻ അവസരം നൽകിയും വിവിധ സേവനങ്ങളും നൽകി വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115472/job-fair-tomorrow-at-my-kerala-exhibition-fair)