---
title: "ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് സർക്കാർ തുക അനുവദിച്ചു"
english_title: "Govt sanctioned funds to Ayangeri Family Health Centre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115504/govt-sanctioned-funds-to-ayangeri-family-health-centre"
published_at: "2023-05-18T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465ae41795cf_ayamcheri.jpg"
keywords: []
---

# ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് സർക്കാർ തുക അനുവദിച്ചു

> **Lead Summary:** **വടകര: **ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് സർക്കാർ 1കോടി 43 ലക്ഷം രൂപ അനുവദിച്ചതായികെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. പരിമിതികൾ കൊണ്ട് വീർപ്പുമുട്ടുന്ന ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇത് വലിയ ആശ്വാസം.

## Article Content

**വടകര: **ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് സർക്കാർ 1കോടി 43 ലക്ഷം രൂപ അനുവദിച്ചതായികെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. പരിമിതികൾ കൊണ്ട് വീർപ്പുമുട്ടുന്ന ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇത് വലിയ ആശ്വാസം.

സംസ്ഥാന സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തിൽ ,ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി., ഫാർമസി , ലാബ് എന്നിവയുടെ നിർമ്മാണത്തിനായി നാഷണൽ ഹെൽത്ത് മിഷൻ വഴിയാണ് 1കോടി 43 ലക്ഷം രൂപ അനുവദിച്ചത്.

ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പശ്ചാത്തല സൗകര്യത്തിന്റെ കുറവു കാരണം പൊതു ജനങ്ങളും , ജീവനക്കാരും പ്രയാസപ്പെടുന്ന കാര്യം എം എൽ എ ആരോഗ്യവകുപ്പ് മന്ത്രിയെ ധരിപ്പിച്ചിരുന്നു.

കോഴിക്കോട് ജില്ലയിൽ നിന്നും രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് മാത്രമാണ് ഇത്തരത്തിൽ പശ്ചാത്തല സൗകര്യ വികസനത്തിന് അനുമതി ലഭിച്ചത്.

എൻഎച്ച് എം ഫണ്ട് ലഭിക്കാൻ വേണ്ടി നേതൃത്വം നൽകിയ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജിനും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115504/govt-sanctioned-funds-to-ayangeri-family-health-centre)