---
title: "മിന്നൽ പരിശോധന; ഹോട്ടലിൽ നിന്ന് പഴകിയ മാംസം പിടികൂടി "
english_title: "lightning test; Stale meat was seized from the hotel"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115533/lightning-test-stale-meat-was-seized-from-the-hotel"
published_at: "2023-05-18T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465c280779c9_hotelrade.jpg"
keywords: []
---

# മിന്നൽ പരിശോധന; ഹോട്ടലിൽ നിന്ന് പഴകിയ മാംസം പിടികൂടി 

> **Lead Summary:** **വില്ല്യാപ്പള്ളി: **വില്യാപ്പള്ളി പഞ്ചായത്തും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടൽ, ബേക്കറി, കൂൾബാർ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ മാംസം പിടിച്ചെടുത്തു. അമരാവതിയിൽ പ്രവർത്തിക്കുന്ന ഡേ നൈറ്റ് കഫെ എന്ന സ്ഥാപനത്തിൽ നിന്ന് പഴകിയ നാലുകിലോ കോഴിയിറച്ചി കണ്ടെത്തുകയും ഇവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.

## Article Content

**വില്ല്യാപ്പള്ളി: **വില്യാപ്പള്ളി പഞ്ചായത്തും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടൽ, ബേക്കറി, കൂൾബാർ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ മാംസം പിടിച്ചെടുത്തു. അമരാവതിയിൽ പ്രവർത്തിക്കുന്ന ഡേ നൈറ്റ് കഫെ എന്ന സ്ഥാപനത്തിൽ നിന്ന് പഴകിയ നാലുകിലോ കോഴിയിറച്ചി കണ്ടെത്തുകയും ഇവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.

2500 രൂപ പിഴയും ഈടാക്കി. മതിയായ ശുചിത്വ സംവിധാനമില്ലാതെ പ്രവർത്തിക്കുന്നതും ലൈസൻസില്ലാത്തതുമായ സ്ഥാപനങ്ങൾക്കും ഹെൽത്ത് കാർഡ് പുതുക്കാത്തവർക്കും അടിയന്തരമായി പരിഹരിക്കണമെന്ന് നിർദേശം നൽകി.

നിയമലംഘനങ്ങൾ ആവർത്തിക്കുന്നപക്ഷം കനത്തപിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെകർമാരായ ബാബു, അനുശ്രീ, ജെ.എച്ച്.ഐ.മാരായ ചിത്രലേഖ, പ്രകാശ, മുരളി, പഞ്ചായത്ത് ക്ലാർക്ക് സിബിൻ സതീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115533/lightning-test-stale-meat-was-seized-from-the-hotel)