---
title: "വടകരയിലെ കവർച്ച; അന്വേഷണം ഊർജിതമാക്കി"
english_title: "Robbery in Vadakara; Investigation intensified"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115769/Robbery-in-Vadakara-Investigation-intensified"
published_at: "2023-05-19T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467270dd8aaa_kavarcha.jpg"
keywords: []
---

# വടകരയിലെ കവർച്ച; അന്വേഷണം ഊർജിതമാക്കി

> **Lead Summary:** ** വടകര: **കുരിയാടിയിൽ വീട് കുത്തി തുറന്ന് സ്വർണാഭരണം കവർന്നു. തെയ്യത്താംതെങ്ങിൽ വരക്കുതാഴ അനീഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

## Article Content

** വടകര: **കുരിയാടിയിൽ വീട് കുത്തി തുറന്ന് സ്വർണാഭരണം കവർന്നു. തെയ്യത്താംതെങ്ങിൽ വരക്കുതാഴ അനീഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന മോഷ്ടാവ് കിടപ്പു മുറിയിൽ ഉറങ്ങുകയായിരുന്ന അനീഷിന്റെ ഭാര്യ സജിതയുടെ കഴുത്തിൽനിന്ന് രണ്ടരപ്പവൻവരുന്ന സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ 2.45-ഓടെ ആണ് സംഭവം. അനീഷിന്റെ പരാതിയിൽ വടക ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115769/Robbery-in-Vadakara-Investigation-intensified)