---
title: "എസ്എസ് എൽസി റിസൽട്ട്: മേമുണ്ട സ്കൂൾ ജില്ലയിൽ ഒന്നാമത്"
english_title: "SS LC Result: Maymunda School District 1st"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115840/ss-lc-result-maymunda-school-district-1st"
published_at: "2023-05-19T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64678482ec9ff_memunda.jpg"
keywords: []
---

# എസ്എസ് എൽസി റിസൽട്ട്: മേമുണ്ട സ്കൂൾ ജില്ലയിൽ ഒന്നാമത്

> **Lead Summary:** ** വടകര: ** ഈ വർഷത്തെ എസ്എസ് എൽസി റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ മേമുണ്ടയ്ക്ക് തിളക്കമാർന്ന വിജയം. 827 ൽ 827 വിദ്യാർത്ഥികളെയും വിജയിപ്പിച്ച് തുടർച്ചയായി ഈ വർഷവും എസ്എസ് എൽസി ക്ക് 100% വിജയം മേമുണ്ട കരസ്ഥമാക്കി.

## Article Content

** വടകര: ** ഈ വർഷത്തെ എസ്എസ് എൽസി റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ മേമുണ്ടയ്ക്ക് തിളക്കമാർന്ന വിജയം. 827 ൽ 827 വിദ്യാർത്ഥികളെയും വിജയിപ്പിച്ച് തുടർച്ചയായി ഈ വർഷവും എസ്എസ് എൽസി ക്ക് 100% വിജയം മേമുണ്ട കരസ്ഥമാക്കി.

ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതി 100% വിജയം കിട്ടിയ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനമാണ് മേമുണ്ടക്ക്. 195 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

ഒൻപത് A+ നേടിയ 60 വിദ്യാർത്ഥികൾ ആണ് ഉള്ളത്. ഫുൾ A+ നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിലും ജില്ലയിൽ ഒന്നാമതാണ് മേമുണ്ട .

എസ്എസ് എൽസി റിസൽട്ടിൽ ജില്ലയിലെയും, സംസ്ഥാനത്തെയും മികച്ച വിജയം നേടിയ മേമുണ്ട സ്കൂൾ വിദ്യാർത്ഥികളെയും, അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും പിടിഎ യും, മാനേജ്മെന്റും ചേർന്ന് അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115840/ss-lc-result-maymunda-school-district-1st)