---
title: " ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക്  മാര്‍ച്ച് നടത്തി എല്‍ജെഡി പ്രവര്‍ത്തകര്‍"
english_title: "ljd workers panchayath office march orkkateri "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11589/ljd-workers-panchayath-office-march-orkkateri"
published_at: "2021-11-19T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619741271f039_ljd workers .jpg"
keywords: []
---

#  ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക്  മാര്‍ച്ച് നടത്തി എല്‍ജെഡി പ്രവര്‍ത്തകര്‍

> **Lead Summary:** **ഓര്‍ക്കാട്ടേരി : **നികുതിദായകരെ കോടതി കയറ്റിയ ഏറാമല ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ജെഡി പ്രവര്‍ത്തകര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ 10 മണിയോടെ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് വളഞ്ഞു. ഏറാമാലയില്‍ ഗ്രാമ പഞ്ചായത്തില്‍ ഭരണസമിതിയെ അനുകൂലിക്കുന്നവര്‍ക്കും പോലും നീതി ലഭിച്ചിട്ടില്ലെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

## Article Content

**ഓര്‍ക്കാട്ടേരി : **നികുതിദായകരെ കോടതി കയറ്റിയ ഏറാമല ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ജെഡി പ്രവര്‍ത്തകര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ 10 മണിയോടെ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് വളഞ്ഞു. ഏറാമാലയില്‍ ഗ്രാമ പഞ്ചായത്തില്‍ ഭരണസമിതിയെ അനുകൂലിക്കുന്നവര്‍ക്കും പോലും നീതി ലഭിച്ചിട്ടില്ലെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

നികുതിദായകരെ കോടതി കയറ്റുന്ന പ്രതിഷേധാര്‍ഹമാണെന്നും മുന്‍ ഭരണ സമിതികളുടെ കാലത്ത് പഞ്ചായത്തില്‍ നൂറ് ശതമാനം നികുതി പിരിച്ചെടുത്തത് ജനകീയ ഇടപെടലിലൂടെയാണ്. അദ്ദേഹം കുറ്റപ്പെടുത്തി.

എല്‍ജെഡി ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. എല്‍ജെഡി നേതാക്കളായ എം കെ ഭാസ്‌ക്കരന്‍, സി പി രാജന്‍, കെ കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

വി കെ സന്തോഷ് കുമാര്‍, സഹജ് ഹസ്സന്‍, കിരണ്‍ജിത്ത്, കെ ടി രാജീവന്‍, സി കെ ബിജു, പ്രദീഷ് ആദിയൂര്‍, എംഎം ബിജു, അതുല്‍ ടി പി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11589/ljd-workers-panchayath-office-march-orkkateri)