---
title: "ഭിന്നശേഷിക്കാരനായ അമൻ ഹാനിയുടെ വീട്ടിലേക്ക് റോഡ് യാഥാർത്ഥ്യമാവും"
english_title: "The road to Aman Hani's house will be real"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115934/the-road-to-aman-hanis-house-will-be-real"
published_at: "2023-05-20T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64685d603260d_aman.jpg"
keywords: []
---

# ഭിന്നശേഷിക്കാരനായ അമൻ ഹാനിയുടെ വീട്ടിലേക്ക് റോഡ് യാഥാർത്ഥ്യമാവും

> **Lead Summary:**  **വടകര: **അമൻ ഹാനിക്ക് വീട്ടിലേക്ക് വഴി വേണം എന്ന ആവശ്യം യാഥാർത്ഥ്യമാവുന്നു. സെറിബ്രൽ പാൾസി ബാധിച്ച് നടക്കാൻ കഴിയാത്ത അമന് വേണ്ടി രക്ഷിതാവ് അഷ്റഫ് പ്രതീക്ഷയോടെയാണ് അപേക്ഷയുമായി കരുതലും കൈത്താങ്ങും അദാലത്തിൽ എത്തിയത്.

## Article Content

 **വടകര: **അമൻ ഹാനിക്ക് വീട്ടിലേക്ക് വഴി വേണം എന്ന ആവശ്യം യാഥാർത്ഥ്യമാവുന്നു. സെറിബ്രൽ പാൾസി ബാധിച്ച് നടക്കാൻ കഴിയാത്ത അമന് വേണ്ടി രക്ഷിതാവ് അഷ്റഫ് പ്രതീക്ഷയോടെയാണ് അപേക്ഷയുമായി കരുതലും കൈത്താങ്ങും അദാലത്തിൽ എത്തിയത്.

വീട്ടിലേക്ക് റോഡ് നിർമ്മിക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രകാരം 4 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഭിത്തി കെട്ടി വഴി സുരക്ഷിതമാക്കാൻ ഇനിയും പണം ആവശ്യമാണ്.    

ഈ തുക എം.എൽ.എ ഫണ്ടിൽ നിന്ന് ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ അറിയിച്ചു. 90 മീറ്റർ നീളത്തിൽ കോൺക്രീറ്റ് റോഡാണ് നിർമ്മിക്കുന്നത്.

റോഡ് യഥാർഥ്യമാവുന്നതോടെ നാല് വീട്ടുകാർക്ക് കൂടെയാണ് വഴി ഒരുങ്ങുക. അദാലത്തിൽ നിന്ന് ലഭിച്ച ഉറപ്പുമായാണ് അഷ്‌റഫ്‌ സന്തോഷം പങ്കിടാൻ വീട്ടിലേക്ക് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115934/the-road-to-aman-hanis-house-will-be-real)