---
title: "അദാലത്ത് പ്രഹസനമാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധം "
english_title: "Protest against the government's action which was farcical in the court"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/115941/protest-against-the-governments-action-which-was-farcical-in-the-court"
published_at: "2023-05-20T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646863dee95be_congras.jpg"
keywords: []
---

# അദാലത്ത് പ്രഹസനമാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധം 

> **Lead Summary:** **വടകര: **കൊട്ടിഘോഷിച്ച് ടൗൺ ഹാളിൽ നടന്ന അദാലത്ത് പ്രഹസനമാക്കിയ സർക്കാർ നടപടിയിൽ വടകര നിയോജക മണ്ഡലം കോൺഗ്രസ് യോഗം പ്രതിഷേധിച്ചു.

## Article Content

**വടകര: **കൊട്ടിഘോഷിച്ച് ടൗൺ ഹാളിൽ നടന്ന അദാലത്ത് പ്രഹസനമാക്കിയ സർക്കാർ നടപടിയിൽ വടകര നിയോജക മണ്ഡലം കോൺഗ്രസ് യോഗം പ്രതിഷേധിച്ചു.

ദിവസങ്ങൾക്കു മുമ്പ് പ്രചണ്ടമായ പ്രചരണം നടത്തിനാല് മന്ത്രിമാർ മുഴുവൻ സമയ സാനിധ്യം ഉണ്ടാവും എന്ന് പ്രഖ്യാപിച്ച് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങളെ വിളിച്ചു വരുത്തിയെങ്കിലും അദാലത്ത് പ്രഹസനമാക്കി എന്നതാണ് യാഥാർത്ഥ്യം പേരിന് രണ്ടു മന്ത്രിമാർപങ്കെടുത്തെങ്കിലും ഉദ്യോഗസ്ഥന്മാരുടെ തലയിലിട്ടു രണ്ട് പേരും മുങ്ങുകയാണുണ്ടായത്.

ഏറ്റവുംകൂടുതൽ പരാതിയുണ്ടായത് റവന്യൂ വകുപ്പിൽ നിന്നാണെങ്കിലും റവന്യൂ മന്ത്രി പങ്കെടുത്തില്ല. യാതൊരു പ്രയോജനവുമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുക മാത്രമാണുണ്ടായതെന്നും യോഗം അഭിപ്രായപ്പെട്ടു. കൺവെൻഷൻ ഡി സി സി പ്രസിഡണ്ട് പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

പുറന്തോടത്ത് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഇ നാരായണൻ നായർ ,ടി.വി. സുധീർ കുമാർ , ബാബു ഒഞ്ചിയം, രാധാകൃഷ്ണൻ കാവിൽ , പ്രമോദ് കക്കട്ടിൽ, കെ.കെ. വിനോദൻ ,കെ.പി. കരുണൻ , കൂടാളി അശോകൻ, സുനിൽ മടപ്പള്ളി, സി.കെ.വിശ്വനാഥൻ, വി.കെ.പ്രേമൻ എന്നിവർ സംസാരിച്ചു, പടം വടകര നിയോജക മണ്ഡലം കോൺ:ഗ്രസ് കൺവെൻഷൻ ഡി സി സി പ്രസിഡണ്ട് പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/115941/protest-against-the-governments-action-which-was-farcical-in-the-court)