---
title: "പീര്‍ മുഹമ്മദിന്റെ  ഓര്‍മ്മയില്‍ പ്രവാസി സുഹൃത്തുക്കള്‍ വടകരയില്‍ ഒത്തുകൂടി"
english_title: "peer muhammad memorial function in vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11602/peer-muhammad-memorial-function-in-vatakara"
published_at: "2021-11-19T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61974bfd4c9c4_cvm vanimel .jpg"
keywords: []
---

# പീര്‍ മുഹമ്മദിന്റെ  ഓര്‍മ്മയില്‍ പ്രവാസി സുഹൃത്തുക്കള്‍ വടകരയില്‍ ഒത്തുകൂടി

> **Lead Summary:** വടകര: പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദിന്റെ ഇശലുകളുടെ സ്മരണയില്‍ പ്രവാസി സുഹൃത്തുക്കള്‍ വടകരയില്‍ ഒത്തുകൂടി. ഗള്‍ഫ് രാജ്യങ്ങളില്‍ പീര്‍ മുഹമ്മദിന് സ്റ്റേജുകളൊരുക്കിയും പല തവണ അദ്ദേഹത്തിന് ആതിഥ്യമരുളിയും ഒപ്പം നിന്നവരാണ് വടകരയില്‍ ഒത്തുകൂടിയത്.

## Article Content

വടകര: പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദിന്റെ ഇശലുകളുടെ സ്മരണയില്‍ പ്രവാസി സുഹൃത്തുക്കള്‍ വടകരയില്‍ ഒത്തുകൂടി. ഗള്‍ഫ് രാജ്യങ്ങളില്‍ പീര്‍ മുഹമ്മദിന് സ്റ്റേജുകളൊരുക്കിയും പല തവണ അദ്ദേഹത്തിന് ആതിഥ്യമരുളിയും ഒപ്പം നിന്നവരാണ് വടകരയില്‍ ഒത്തുകൂടിയത്.

ഷാര്‍ജ ഇഖ്ബാല്‍ യൂത്ത്‌ഫോറം സംഘടിപ്പിച്ച ചടങ്ങ് സി.വി.എം. വാണിമേല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സഅദ് പുറക്കാട് അധ്യക്ഷനായി. ടി.എം. ഹസ്സന്‍, അബ്ദുല്ല മല്ലച്ചേരി, സൂപ്പി തിരുവള്ളൂര്‍, ഉമര്‍മൗലവി കല്ലട, റഷീദ് മണ്ടോളി, അബ്ദുല്ല മാണിക്കോത്ത്, റഷീദ് മലപ്പാടി, മുസ്തഫ മുട്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11602/peer-muhammad-memorial-function-in-vatakara)