---
title: "മണ്ണ് പരിശോധന; കൃഷിക്ക് ഫലഭൂയിഷ്ഠത മനസ്സിലാക്കുന്നതിന് സൗജന്യ മണ്ണ് പരിശോധന "
english_title: "soil testing; Free soil test to understand fertility for agriculture"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116080/soil-testing-free-soil-test-to-understand-fertility-for-agriculture"
published_at: "2023-05-20T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468fac87b6f8_soiltest.jpg"
keywords: []
---

# മണ്ണ് പരിശോധന; കൃഷിക്ക് ഫലഭൂയിഷ്ഠത മനസ്സിലാക്കുന്നതിന് സൗജന്യ മണ്ണ് പരിശോധന 

> **Lead Summary:** **വടകര: **കാലവർഷാരംഭത്തിന് മുൻപായി ജില്ലയിൽ കർഷകരുടെ കൃഷിയിടങ്ങളിലെ ഫലഭൂയിഷ്ഠത മനസ്സിലാക്കുന്നതിനും വളപ്രയോഗം കാര്യക്ഷമമാക്കുന്നതിനുമായി കൃഷിവകുപ്പിന്റെ തിക്കോടിയിലുള്ള ജില്ലാ മണ്ണ് പരിശോധന ലബോറട്ടറിയിൽ പരിശോധന ആരംഭിച്ചു.

## Article Content

**വടകര: **കാലവർഷാരംഭത്തിന് മുൻപായി ജില്ലയിൽ കർഷകരുടെ കൃഷിയിടങ്ങളിലെ ഫലഭൂയിഷ്ഠത മനസ്സിലാക്കുന്നതിനും വളപ്രയോഗം കാര്യക്ഷമമാക്കുന്നതിനുമായി കൃഷിവകുപ്പിന്റെ തിക്കോടിയിലുള്ള ജില്ലാ മണ്ണ് പരിശോധന ലബോറട്ടറിയിൽ പരിശോധന ആരംഭിച്ചു.

താൽപര്യമുള്ള കർഷകർ, കർഷകസമിതികൾ, സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയ്ക്ക് നേരിട്ടോ കൃഷിഭവൻ മുഖേനയോ മണ്ണ് സാമ്പിളുകൾ നൽകാവുന്നതാണെന്ന് അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് അറിയിച്ചു.

കൃഷി വകുപ്പിന്റെ സ്കീം പ്രകാരമുള്ള മണ്ണ് സാമ്പിളുകൾ സൗജന്യമായി പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡ് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9383471791

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116080/soil-testing-free-soil-test-to-understand-fertility-for-agriculture)