---
title: "സിറപ്പാണത് വാത്തുകൾ റൊമ്പം; മുത്തശ്ശിയുടെ തണലിൽ പ്രിയദർശിനിയുടെ വിജയത്തിന് തിളക്കമേറെ "
english_title: "The syrup is the goose's nose; Priyadarshini's success shines brighter in her grandmother's shadow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116090/the-syrup-is-the-gooses-nose-priyadarshinis-success-shines-brighter-in-her-grandmothers-shadow"
published_at: "2023-05-20T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469047d40ecb_priyadarshi.jpg"
keywords: []
---

# സിറപ്പാണത് വാത്തുകൾ റൊമ്പം; മുത്തശ്ശിയുടെ തണലിൽ പ്രിയദർശിനിയുടെ വിജയത്തിന് തിളക്കമേറെ 

> **Lead Summary:** **പാറക്കടവ്: ** ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും ഇത്തവണ എസ് എസ് എൽ സി പരീക്ഷ വിജയിച്ച തമിഴ് നാടോടി പെൺകുട്ടിയുടെ വിജയത്തിന് തിളക്കമേറെയുണ്ട് . ചെറുപ്പത്തിലേ മാതാ പിതാക്കളുടെ സാന്നിധ്യം നഷ്ടമായ പ്രിയദർശിനി മുത്തശ്ശി മാരിയമ്മ യുടെ സംരക്ഷണത്തിലാണ് കഴിയുന്നത്.

## Article Content

**പാറക്കടവ്: ** ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും ഇത്തവണ എസ് എസ് എൽ സി പരീക്ഷ വിജയിച്ച തമിഴ് നാടോടി പെൺകുട്ടിയുടെ വിജയത്തിന് തിളക്കമേറെയുണ്ട് . ചെറുപ്പത്തിലേ മാതാ പിതാക്കളുടെ സാന്നിധ്യം നഷ്ടമായ പ്രിയദർശിനി മുത്തശ്ശി മാരിയമ്മ യുടെ സംരക്ഷണത്തിലാണ് കഴിയുന്നത്.

ചെക്യാട് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ മാഫീദ സലീം താല്പര്യപ്രകാരം ഉമ്മത്തൂർ സ്‌കൂളിൽ ഒമ്പതാം ക്ലാസ്സിൽ പ്രവേശനം നേടിയത് . തമിഴ് ഭാഷ മാത്രം വശമുള്ള പ്രിയദർശിനിയുടെ തുടർ പഠനം സംബന്ധിച്ച് ആശങ്ക ഉണ്ടായിരുന്നിട്ടും ഹെഡ്മാസ്റ്റർ ഉസ്‍മാൻ മാസ്റ്റർ പ്രതീക്ഷയോടെ കുട്ടിക്ക് സ്‌കൂളിൽ പ്രവേശനം നൽകി.

പത്താം തരത്തിൽ ക്ലാസ്സ് അദ്ധ്യാപിക സഫീറ ടീച്ചറുടെ പ്രത്യേക ശിക്ഷണം തുണയായി .ഒന്നാം ഭാഷ യായി പഠിച്ചത് യാതൊരു മുൻ പരിചയം പോലുമില്ലാത്ത അറബി. സ്‌കൂളിലെ പഠന സാഹചര്യവും മുത്തശ്ശിയുടെ കാർക്കശ്യവും ഒത്തിണങ്ങി വന്നപ്പോൾ പ്രിയദർശിനി എസ്‌ എസ് എൽ സി പരീക്ഷയിൽ സുന്ദരമായി വിജയ കിരീടം ചൂടി.

തുടർ പഠനത്തിന് ഇവിടെ തന്നെ തുടരാനാണ് പ്രിയദർശിനിയുടെ താല്പര്യം . മുത്തശ്ശിയുടെ തുടർ ജീവിതം അനുസരിച്ചിരിക്കും പ്രിയദർശിനിയുടെ ഉന്നത പഠനവും . തുടർ പഠനത്തിനുള്ള എല്ലാ സാഹചര്യവും പ്രിയ ദർശിനിക്കായി ഒരുക്കാമെന്നു പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം മാനേജർ മമ്മു സാഹിബ് എന്നിവർ അറിയിച്ചിട്ടുണ്ട്. പിടിഎ യുടെ പിന്തുണ പ്രസിഡന്റ് തൊടുവയിൽ മഹമൂദും അറിയിച്ചു . ഇന്ന് സ്‌കൂളിൽ ഉന്നത വിജയികളെ അനുമോദിക്കുന്ന കൂട്ടത്തിൽ മിന്നും താരമായി മാറി. புத்திசாலி (മിടുക്കിയായ) പ്രിയദർശിനി . 'സിറപ്പാണത് വാത്തുകൾ റൊമ്പം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116090/the-syrup-is-the-gooses-nose-priyadarshinis-success-shines-brighter-in-her-grandmothers-shadow)