---
title: "കൊയിലാണ്ടി നഗരസഭയിൽ ജനകീയ ശുചീകരണം സംഘടിപ്പിച്ചു"
english_title: "Public cleaning was organized in Koyaladi Municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116094/public-cleaning-was-organized-in-koyaladi-municipality"
published_at: "2023-05-20T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64690aebeed5b_vadakara.jpg"
keywords: []
---

# കൊയിലാണ്ടി നഗരസഭയിൽ ജനകീയ ശുചീകരണം സംഘടിപ്പിച്ചു

> **Lead Summary:** ** വടകര: **മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ എൻഎസ്എസ് വളണ്ടിയർമാരുടെയും മറ്റ് സംഘടനകളുടെയും സഹകരണത്തോടെ ജനകീയ ശുചീകരണം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

** വടകര: **മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ എൻഎസ്എസ് വളണ്ടിയർമാരുടെയും മറ്റ് സംഘടനകളുടെയും സഹകരണത്തോടെ ജനകീയ ശുചീകരണം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരം, ബോയ്സ് ഹൈസ്കൂൾ പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, ഹൈവെ എന്നിവിടങ്ങളിൽ 4 സോണുകളായാണ് ശുചീകരണം നടത്തിയത്.

ശുചീകരണത്തിന് എസ്എൻഡിപി കോളേജ്, മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ,കൊയിലാണ്ടി ഗവ: ബോയ്സ് സ്കൂൾ, കൊയിലാണ്ടി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ് വളണ്ടിയേഴ്സ്, വിദ്യാർത്ഥികൾ ഹരിത കർമ്മസേന പ്രവർത്തകർ, ശുചീകരണ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ ബാബു സ്വാഗതവും സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.പി സുരേഷ് നന്ദിയും പറഞ്ഞു. കൗൺസിലർമാർ , ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116094/public-cleaning-was-organized-in-koyaladi-municipality)