---
title: "വിറങ്ങലിച്ച് കോട്ടപ്പള്ളി; സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനെത്തിയ പതിനാല് കാരനെ കാണാതായി, ഒടുവിൽ കണ്ടെത്തി"
english_title: "Wardalich Kottapalli; Fourteen-year-old boy goes missing after bathing in canal with friends, finally found"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116098/wardalich-kottapalli-fourteen-year-old-boy-goes-missing-after-bathing-in-canal-with-friends-finally-found"
published_at: "2023-05-21T00:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646916777615d_kottappali.jpg"
keywords: []
---

# വിറങ്ങലിച്ച് കോട്ടപ്പള്ളി; സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനെത്തിയ പതിനാല് കാരനെ കാണാതായി, ഒടുവിൽ കണ്ടെത്തി

> **Lead Summary:** ** വടകര: ** ഇന്ന് രാത്രി കോട്ടപ്പള്ളി ഗ്രാമത്തിൽ ആശങ്കയുടെ മണിക്കൂറുകൾ സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനെത്തിയ പതിനാല് കാരനെ കാണാതായി.

## Article Content

** വടകര: ** ഇന്ന് രാത്രി കോട്ടപ്പള്ളി ഗ്രാമത്തിൽ ആശങ്കയുടെ മണിക്കൂറുകൾ സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനെത്തിയ പതിനാല് കാരനെ കാണാതായി.

നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.കോട്ടപ്പള്ളിയിൽ കണ്ണമ്പത്ത്കരയിൽ താമസിക്കുന്ന തിരുവള്ളൂർ സ്വദേശി വെളുത്ത പറമ്പത്ത് സജീഷിൻ്റെ മകൻ സാനുവിനെ കാണാതായതാണ് ഒരു നാടിനെയാകെ ആശങ്കയിലാക്കിയത്.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ സാനുവും മൂന്ന് ചങ്ങാതിമാരും ഇന്ന് സന്ധ്യയോടെ കണ്ണൻകുട്ടിപ്പാലത്തിനടുത്ത് മാഹി കനാലിൽ കുളിക്കാൻ എത്തി. സാനുവിന് ക്ഷീണം തോന്നിയതിനാൽ പാലത്തിൻ്റെ ഫില്ലറിനോട് ചേർത്ത് കിടത്തി ചങ്ങാതിമാർ കുളിക്കാനിറങ്ങി.

ഇവർ തിരിച്ചത്തിയപ്പോൾ സാനുവിനെ കാണാതായി. കനാൽ കരയിൽ നിന്ന് സാനുവിൻ്റെ മൊബൈൽ ഫോണും ലഭിച്ചു. വാർത്ത നാടാകെ പടർന്നു. നാട്ടുകാർ വെള്ളത്തിലും കരയിലും തിരച്ചിലും തുടങ്ങി.

കണ്ടെത്താനാകാതെ ഫയർഫോഴ്സിനെയും മുങ്ങൽ വിദഗ്തരെയും വിളിച്ചു വരുത്തി.സർച്ച് ലൈറ്റ് ഉൾപ്പെടെ സ്ഥാപിച്ച് രണ്ടര മണിക്കൂറുകൾ നീണ്ട തിരച്ചിൽ.

നൂറുകണക്കിനാളുകൾ ഒഴുകിയെത്തി. ഇതിനിടയിൽ രാത്രി ഒൻപതര മണിയോടെ തൊട്ടടുത്തെ ആളൊഴിഞ്ഞ വീട്ടിൽ അബോധാവസ്ഥയിൽ കുട്ടിയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് കുട്ടി ഇവിടെ വന്ന് കിടന്നതാണെന്നും നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116098/wardalich-kottapalli-fourteen-year-old-boy-goes-missing-after-bathing-in-canal-with-friends-finally-found)