---
title: "ഗ്രാമോത്സവമാക്കി ജനം; കണ്ടോത്തു മുക്ക് എം. കെ ഗോപാലൻ സ്മരക റോഡ് ഉദ്ഘാടനം "
english_title: "People make it a village festival; Kandothu Muk. Inauguration of K Gopalan Memorial Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116225/people-make-it-a-village-festival-kandothu-muk-inauguration-of-k-gopalan-memorial-road"
published_at: "2023-05-21T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a15440c0e5_vaikkalasheri.jpg"
keywords: []
---

# ഗ്രാമോത്സവമാക്കി ജനം; കണ്ടോത്തു മുക്ക് എം. കെ ഗോപാലൻ സ്മരക റോഡ് ഉദ്ഘാടനം 

> **Lead Summary:** **വൈക്കിലശ്ശേരി: **പ്രമുഖ സോഷ്യലിസ്റ്റും ചോറോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായിരുന്ന എം കെ ഗോപാലന്റെ സ്മരണക്കായി വടകര മുൻ എം എൽ എ സി. കെ നാണുവിന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച കണ്ടോത്തു മുക്ക് -ചെറുവലത്തു താഴ റോഡ് കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയിതു.

## Article Content

**വൈക്കിലശ്ശേരി: **പ്രമുഖ സോഷ്യലിസ്റ്റും ചോറോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായിരുന്ന എം കെ ഗോപാലന്റെ സ്മരണക്കായി വടകര മുൻ എം എൽ എ സി. കെ നാണുവിന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച കണ്ടോത്തു മുക്ക് -ചെറുവലത്തു താഴ റോഡ് കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയിതു.

വാർഡ്‌ മെമ്പർ രേവതി പെരുവണ്ടിയിൽ സ്വാഗതം പറഞ്ഞു ചോറോട് പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ അദ്ധ്യക്ഷം വഹിച്ചു. മുൻ എം എൽ എ സി.കെ. നാണുവിനെ ആദരിച്ചു. കൺവീനർ വി. പി മനോജ്‌ റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക്‌ മെമ്പർ എ കെ ഗോപാലൻ,എം സി ബാലകൃഷ്ണൻ മാസ്റ്റർ, ഇ. ശ്രീധരൻ, രാജീവൻ എ . എം , വാഴയിൽ ബിന്ദു, മനോജ്‌ താപു, കിഴക്കയിൽ ബിജു തുടങ്ങിയവർ സംസാരിച്ചു, ചെയർമാൻ മരത്തപ്പള്ളി രവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116225/people-make-it-a-village-festival-kandothu-muk-inauguration-of-k-gopalan-memorial-road)