---
title: "സൂപ്പർ മെഡിക്കൽ ലാബ് പ്രവർത്തനമാരംഭിച്ചു "
english_title: "Super Medical Lab started functioning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116226/super-medical-lab-started-functioning"
published_at: "2023-05-21T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a16853e5c8_lab.jpg"
keywords: []
---

# സൂപ്പർ മെഡിക്കൽ ലാബ് പ്രവർത്തനമാരംഭിച്ചു 

> **Lead Summary:** **വടകര: **മേപ്പയൂരിൽ സൂപ്പർ മെഡിക്കൽ ലാബ് പ്രവർത്തനമാരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംരംഭം ആരംഭിച്ചത്. 3.75 ലക്ഷം രൂപയാണ് ജനറൽ വിഭാഗം വനിത ഗ്രൂപ്പ് സംരംഭം തുടങ്ങുന്നതിനായി സബ്ബ്സിഡി നൽകിയത്.

## Article Content

**വടകര: **മേപ്പയൂരിൽ സൂപ്പർ മെഡിക്കൽ ലാബ് പ്രവർത്തനമാരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംരംഭം ആരംഭിച്ചത്. 3.75 ലക്ഷം രൂപയാണ് ജനറൽ വിഭാഗം വനിത ഗ്രൂപ്പ് സംരംഭം തുടങ്ങുന്നതിനായി സബ്ബ്സിഡി നൽകിയത്.

ലാബിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. വ്യവസായ ഓഫീസർ സുധീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ എ.പി , ഡോ. പി മുഹമ്മദ്, ഇ.കെ മുഹമ്മദ് ബഷീർ, വ്യാപാര സംഘടനയുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് പി പ്രസന്ന സ്വാഗതവും ലാബ് സെക്രട്ടറി അപർണ്ണ രതീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116226/super-medical-lab-started-functioning)