---
title: "മാലിന്യ മുക്ത പഞ്ചായത്ത് ; ചോറോട്  യോഗങ്ങള്‍ തകൃതിയില്‍ "
english_title: " Waste Free Panchayat; To the chorus Meetings are going"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11624/waste-free-panchayat-to-the-chorus-meetings-are-going"
published_at: "2021-11-19T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619760eca2e6f_meeting chorode .jpg"
keywords: []
---

# മാലിന്യ മുക്ത പഞ്ചായത്ത് ; ചോറോട്  യോഗങ്ങള്‍ തകൃതിയില്‍ 

> **Lead Summary:** കൈനാട്ടി: ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ മുന്നോടിയായ് വിവിധ സംഘടനകളുടെ യോഗങ്ങള്‍ ചേര്‍ന്നു. എല്ലാ വാര്‍ഡിലെയും ഗ്രീന്‍ ലീഡര്‍മാരുടെ യോഗം, യുവജന സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ യോഗം കഴിഞ്ഞു.

## Article Content

കൈനാട്ടി: ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ മുന്നോടിയായ് വിവിധ സംഘടനകളുടെ യോഗങ്ങള്‍ ചേര്‍ന്നു. എല്ലാ വാര്‍ഡിലെയും ഗ്രീന്‍ ലീഡര്‍മാരുടെ യോഗം, യുവജന സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ യോഗം കഴിഞ്ഞു.

ക്ലബ്ബുകള്‍, സാംസ്‌കാരിക സംഘടനള്‍, സി.ഡി.എസ് മെമ്പര്‍മാര്‍, മഹിളാ സംഘടനകള്‍ , വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവരുടെ യോഗങ്ങള്‍ ചേര്‍ന്നു. വാര്‍ഡുകളില്‍ അമ്പത് വീടുകള്‍ ഒരു ക്ലസ്റ്റര്‍ ആയി കണക്കാക്കി ക്ലസ്റ്റര്‍ മീറ്റിങ്ങുകള്‍ വിളിച്ചു ചേര്‍ത്ത് പദ്ധതി വിശദീകരിച്ച് കമ്മറ്റികള്‍ രൂപീകരിച്ചു.

ഈ കമ്മിറ്റികളുടെ നേതൃത്വത്തില്‍ 21ന് വാര്‍ഡുകളില്‍ വിളംബര ജാഥകള്‍ സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11624/waste-free-panchayat-to-the-chorus-meetings-are-going)