---
title: "ഉപരാഷ്ട്രപതി നാളെ താഴെ ചമ്പാട്ടെത്തും; വരവേൽക്കാൻ പഴുതടച്ച സുരക്ഷ"
english_title: "The Vice President will come down tomorrow; Vulnerable security to welcome"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116272/the-vice-president-will-come-down-tomorrow-vulnerable-security-to-welcome"
published_at: "2023-05-21T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a562d6cc53_uparashtapathi.jpg"
keywords: []
---

# ഉപരാഷ്ട്രപതി നാളെ താഴെ ചമ്പാട്ടെത്തും; വരവേൽക്കാൻ പഴുതടച്ച സുരക്ഷ

> **Lead Summary:** ** ചമ്പാട്: **തൻ്റെ പ്രീയപ്പെട്ട അധ്യാപിക രത്ന ടീച്ചറെ കാണാൻ ഉപരാഷ്ട്രപതി ഇഗദീപ് ധൻകർ നാളെ താഴെ ചമ്പാട്ടെത്തും. ഉപരാഷ്ട്രപതിയെ വരവേൽക്കാൻ പഴുതടച്ച സുരക്ഷയാണ് സംസ്ഥാന പൊലീസും, എൻ.എസ്.ജിയും ഒരുക്കുന്നത്.

## Article Content

** ചമ്പാട്: **തൻ്റെ പ്രീയപ്പെട്ട അധ്യാപിക രത്ന ടീച്ചറെ കാണാൻ ഉപരാഷ്ട്രപതി ഇഗദീപ് ധൻകർ നാളെ താഴെ ചമ്പാട്ടെത്തും. ഉപരാഷ്ട്രപതിയെ വരവേൽക്കാൻ പഴുതടച്ച സുരക്ഷയാണ് സംസ്ഥാന പൊലീസും, എൻ.എസ്.ജിയും ഒരുക്കുന്നത്.

സമീപത്തെ വീടുകളും വീട്ടുകാരുമടക്കം പൊലീസിൻ്റെ നിരീക്ഷണത്തിലായിരിക്കും. 1.20 ന് മട്ടന്നൂർ വിമാനത്താവളത്തിൽ നിന്നും തിരിക്കുന്ന ഉപരാഷ്ട്രപതി കൂത്തുപറമ്പ്, പൂക്കോട് അഞ്ചാംമൈൽ മേലെ ചമ്പാട് വഴിയാണ് താഴെ ചമ്പാടെത്തുക.

ഈ വഴിയിൽ വാഹന ഗതാഗതം പൂർണമായി നിരോധിക്കുകയും, കടകൾ അടപ്പിക്കുകയും ചെയ്യും. 11 മുതൽ 3 വരെ മേലെ ചമ്പാട് വഴിയുള്ള ഗതാഗതം നിരോധിക്കും.

ബസുൾപ്പടെയുള്ള വാഹനങ്ങൾ മൂലക്കടവ് - പന്തക്കൽ - മനേക്കര വഴി പാനൂരേക്ക് പോകണം. തലശേരിക്കുള്ള വാഹനങ്ങൾ മനേക്കര വഴി തിരിച്ചും പോകണം. ഉപരാഷ്ട്രപതിയുടെ യാത്രാ വഴിയിലെ കടകമ്പോളങ്ങൾ അടപ്പിക്കും.

മട്ടന്നൂർ വിമാനത്താവളം മുതൽ താഴെ ചമ്പാട് വരെ പൊലീസ് ടെസ്റ്റ് റിഹേഴ്സൽ നടത്തി. 25 ഓളം വാഹനങ്ങൾ അകമ്പടിയായെത്തി.

ഡി.ഐ.ജി പുട്ട വിമലാദിത്യ, കമ്മീഷണർ അജിത് കുമാർ, പാനൂർ സിഐ എം പി ആസാദ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116272/the-vice-president-will-come-down-tomorrow-vulnerable-security-to-welcome)