---
title: "മദ്യപിച്ച് ബസ്സോടിച്ചു; വടകര കടമേരി സ്വദേശിയായ ഡ്രൈവർ പൊലീസ് പിടിയിൽ "
english_title: "The driver, a native of Vadakara Kadameri, who drove the bus while drunk, was arrested by the police"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116355/the-driver-a-native-of-vadakara-kadameri-who-drove-the-bus-while-drunk-was-arrested-by-the-police"
published_at: "2023-05-22T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b14300fae3_arrest1.jpg"
keywords: []
---

# മദ്യപിച്ച് ബസ്സോടിച്ചു; വടകര കടമേരി സ്വദേശിയായ ഡ്രൈവർ പൊലീസ് പിടിയിൽ 

> **Lead Summary:** **വടകര: **മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവർ വടകര കടമേരി പടിഞ്ഞാറെകണ്ടിയിൽ എൻ. രാജീവ് പൊലീസ് പിടിയിൽ. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘മാക്സി മില്യൻ’ ബസ് ഓടിക്കുമ്പോഴാണ് പിടിയിലാവുന്നത്.

## Article Content

**വടകര: **മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവർ വടകര കടമേരി പടിഞ്ഞാറെകണ്ടിയിൽ എൻ. രാജീവ് പൊലീസ് പിടിയിൽ. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘മാക്സി മില്യൻ’ ബസ് ഓടിക്കുമ്പോഴാണ് പിടിയിലാവുന്നത്.

കഴിഞ്ഞദിവസം വൈകീട്ട് പയ്യോളി ബസ്‌സ്റ്റാൻഡിൽ ആൽകോ സ്കാൻ വാനിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ബസും കസ്റ്റഡിയിലെടുത്തു. മൂന്നുമാസത്തിനുള്ളിൽ ഇത് രണ്ടാംതവണയാണ് ഇയാൾ കുടുങ്ങുന്നത്.

കഴിഞ്ഞ ഫെബ്രുവരി 24-ന് ഈ റൂട്ടിൽത്തന്നെ മറ്റൊരു ബസ് ഓടിക്കുമ്പോഴായിരുന്നു പരിശോധനയിൽ പിടിയിലായത്. അന്ന് സ്റ്റേഷൻജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുകയാണെന്നും പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ്ബാബു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116355/the-driver-a-native-of-vadakara-kadameri-who-drove-the-bus-while-drunk-was-arrested-by-the-police)