---
title: "കൺട്രോൾ റൂം തുറന്നു; കാലവർഷം കടലിലെ രക്ഷാപ്രവർത്തനത്തിന് സജ്ജം"
english_title: "The control room was opened; Ready for seasonal sea rescue"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116457/the-control-room-was-opened-ready-for-seasonal-sea-rescue"
published_at: "2023-05-22T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b7cd9eeb7c_control_room.jpg"
keywords: []
---

# കൺട്രോൾ റൂം തുറന്നു; കാലവർഷം കടലിലെ രക്ഷാപ്രവർത്തനത്തിന് സജ്ജം

> **Lead Summary:** **വടകര:** കാലവർഷക്കാലത്ത് കടലിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബേപ്പൂർ തുറമുഖത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ട് കൺട്രോൾ റൂം ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ പ്രവർത്തിക്കുന്നതാണെന്ന് പോർട്ട് ഓഫീസർ അറിയിച്ചു.

## Article Content

**വടകര:** കാലവർഷക്കാലത്ത് കടലിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബേപ്പൂർ തുറമുഖത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ട് കൺട്രോൾ റൂം ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ പ്രവർത്തിക്കുന്നതാണെന്ന് പോർട്ട് ഓഫീസർ അറിയിച്ചു.

വി.എച്ച്.എഫ് ചാനൽ 16 ൽ 24 മണിക്കൂറും പോർട്ട് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 0495 2414039, 2414863 ഇ-മെയിൽ :- portofficekkd@gmail.com. കൂടാതെ പൊന്നാനി, കോഴിക്കോട്, വടകര എന്നീ തുറമുഖങ്ങളിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ടെലിഫോണിൽ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പറുകൾ : പൊന്നാനി തുറമുഖം : 0494 2666058 , കോഴിക്കോട് തുറമുഖം : 0495 2767709 , വടകര തുറമുഖം : 0496 2952555

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116457/the-control-room-was-opened-ready-for-seasonal-sea-rescue)