---
title: "മാധ്യമ ശില്പശാല; വിജയ ഗ്രന്ഥാലയം ദ്വിദിന ശില്പശാല എടച്ചേരിയിൽ"
english_title: "Media Workshop; Vijaya Granthalaya two day workshop at Edachery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116476/media-workshop-vijaya-granthalaya-two-day-workshop-at-edachery"
published_at: "2023-05-22T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b9c811d260_JOURNALIST.jpg"
keywords: []
---

# മാധ്യമ ശില്പശാല; വിജയ ഗ്രന്ഥാലയം ദ്വിദിന ശില്പശാല എടച്ചേരിയിൽ

> **Lead Summary:** **വടകര:** മാധ്യമ പ്രവർത്തനത്തിൽ പരിശീലനം നൽകാനായി എടച്ചേരിയിൽ ദ്വിദിന മാധ്യമ ശില്പശാല. പ്രമുഖ സാംസ്ക്കാരിക കേന്ദ്രമായ എടച്ചേരി വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയമാണ് സംഘാടകർ. ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും ഈ മേഖലയിൽ അഭിരുചിയുള്ളവർക്കും പങ്കെടുക്കാം.

## Article Content

**വടകര:** മാധ്യമ പ്രവർത്തനത്തിൽ പരിശീലനം നൽകാനായി എടച്ചേരിയിൽ ദ്വിദിന മാധ്യമ ശില്പശാല. പ്രമുഖ സാംസ്ക്കാരിക കേന്ദ്രമായ എടച്ചേരി വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയമാണ് സംഘാടകർ. ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും ഈ മേഖലയിൽ അഭിരുചിയുള്ളവർക്കും പങ്കെടുക്കാം.

26-27 തിയ്യതികളിൽ എടച്ചേരി നരിക്കുന്ന് യു പി സ്കൂളിലാണ് ശില്പശാല നടക്കുന്നത്. കണ്ണൂർ ജില്ലാ പി.ആർ.ഡി ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ഡോ. ശശികുമാർ പുറമേരി മുഖ്യാത്ഥിതിയാകും.

മാധ്യമ പ്രവർത്തകരായ കമാൽ വരദൂർ, ടി.കെ രാധാകൃഷ്ണൻ, ഷിദ ജഗത് ,വി.കെ ജോബിഷ്, ഇസ്മയിൽ വാണിമേൽ, കെ.കെ ശ്രീജിത് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് +91 94462 80851 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116476/media-workshop-vijaya-granthalaya-two-day-workshop-at-edachery)