---
title: "പ്രകൃതിയില്ലെങ്കിൽ മനുഷ്യന് നിലനിൽപ്പില്ല;  വടയക്കണ്ടി നാരായണൻ"
english_title: "Without nature, man has no existence; Vadayakandi Narayan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116492/without-nature-man-has-no-existence-vadayakandi-narayan"
published_at: "2023-05-22T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ba03b61d7b_CONFERANCE.jpg"
keywords: []
---

# പ്രകൃതിയില്ലെങ്കിൽ മനുഷ്യന് നിലനിൽപ്പില്ല;  വടയക്കണ്ടി നാരായണൻ

> **Lead Summary:** **വടകര: **മനുഷ്യനില്ലെങ്കിലും പ്രകൃതിക്ക് നിലനിൽക്കാൻ ആകും എന്നും എന്നാൽ പ്രകൃതിയില്ലെങ്കിൽ മനുഷ്യന് നിലനിൽപ്പില്ല എന്നുമുള്ള സത്യം മനുഷ്യൻ തിരിച്ചറിയണമെന്ന് കേരള സർക്കാരിൻറെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ പറഞ്ഞു.

## Article Content

**വടകര: **മനുഷ്യനില്ലെങ്കിലും പ്രകൃതിക്ക് നിലനിൽക്കാൻ ആകും എന്നും എന്നാൽ പ്രകൃതിയില്ലെങ്കിൽ മനുഷ്യന് നിലനിൽപ്പില്ല എന്നുമുള്ള സത്യം മനുഷ്യൻ തിരിച്ചറിയണമെന്ന് കേരള സർക്കാരിൻറെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ പറഞ്ഞു.

കായണ്ണ ഗ്രാമപഞ്ചായത്തിന്റെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

> "പാപ്പാത്തി കൂട്ടം" എന്ന് പേര് നൽകിയ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശശി അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് പിടി ഷീബ , സ്ഥിരം സമിതി അധ്യക്ഷരായ കെ കെ നാരായണൻ, കെ വി ബിൻഷ, അംഗങ്ങളായ ജയപ്രകാശ് കായണ്ണ, പി കെ ഷിജു, പിസി ബഷീർ, ബിജി സുനിൽകുമാർ, കെ സി ഗാന, വി പി ഗീത, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സായി പ്രകാശ്, പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കൺവീനർ കെ വി സി ഗോപി തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116492/without-nature-man-has-no-existence-vadayakandi-narayan)