---
title: "മാർച്ചും ധർണ്ണയും; ടിപ്പർ ജെസിബി തൊഴിലാളികളെ ദ്രോഹിക്കരുത് "
english_title: "March and Dharna; Tipper should not harm JCB workers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116722/march-and-dharna-tipper-should-not-harm-jcb-workers"
published_at: "2023-05-23T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ce8b69c2ee_darnna.jpg"
keywords: []
---

# മാർച്ചും ധർണ്ണയും; ടിപ്പർ ജെസിബി തൊഴിലാളികളെ ദ്രോഹിക്കരുത് 

> **Lead Summary:** **വടകര:** ടിപ്പർ ജെ സി ബി തൊഴിലാളികളെ അന്യായമായി ദ്രോഹിക്കുന്ന റവന്യു അധികാരികളുടെ നടപടി അവസാനിപ്പിക്കുക,

## Article Content

**വടകര:** ടിപ്പർ ജെ സി ബി തൊഴിലാളികളെ അന്യായമായി ദ്രോഹിക്കുന്ന റവന്യു അധികാരികളുടെ നടപടി അവസാനിപ്പിക്കുക,

വാഹനങ്ങൾ അനധികൃതമായി കസ്റ്റഡിയിൽ വെക്കുന്ന അധികൃതരുടെ നടപടി നിർത്തലാക്കുക, ജോലി ചെയ്ത് ജീവിക്കുവാൻ തൊഴിലാളികളെ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ടിപ്പർ -ജെ സി ബി സംയുക്ത തൊഴിലാളി യൂനിയൻ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.

സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം സി.സി. രതീഷ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എൻ.എ അമീർ അധ്യക്ഷത വഹിച്ചു. കെ.കെ. ബൈജു , അഡ്വ: ഇ നാരായണൻ നായർ , എം.ബാലകൃഷ്ണൻ , തുണ്ടിയിൽ യൂസഫ് , വിനോദ് ചെറിയത്ത്,

വി.ആർ. രമേശ് , ആർ.എം.ഗോപാലൻ , പറമ്പത്ത് ദാമോദരൻ , മജീദ് അറക്കിലാട് , രാജേഷ് കിണറ്റിൻകര , കെ.കെ. കൃഷ്ണൻ , വി.കെ.. പ്രകാശൻ ,കെ.കെ. നിരീഷ് , സി.ടി. രഗിൽ രാജ് , എന്നിവർ സംസാരിച്ചു. കെ.പ്രകാശൻ സ്വാഗതം പറഞ്ഞു. ടി.കെ. റിമീഷ് ലാൽ , പി. ജിഷിൽ , കെ. മനോജൻ , സന്തോഷ് കടമേരി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116722/march-and-dharna-tipper-should-not-harm-jcb-workers)