---
title: "വടകരയിൽ വോളി ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു "
english_title: "Volley ball training camp concluded in Vadakara new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116859/volleyball-training-camp-concluded-in-vadakara-new"
published_at: "2023-05-24T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646de61f7f961_volley_vdk_pic.jpg"
keywords: []
---

# വടകരയിൽ വോളി ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു 

> **Lead Summary:** **വടകര : [ **ജില്ലാ സ്പോർട്സ് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ജിംഖാന സ്പോർട്സ് ക്ലബും അർച്ചന സ്പോർട്സ് ക്ലബും സംഘടിപ്പിച്ച വോളീബോൾ പരിശീലന ക്യാമ്പ് സമാപിച്ചു.ഒരു മാസമായിട്ടുള്ള ക്യാമ്പിന്റെ സമാപനം ജില്ലാ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : [ **ജില്ലാ സ്പോർട്സ് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ജിംഖാന സ്പോർട്സ് ക്ലബും അർച്ചന സ്പോർട്സ് ക്ലബും സംഘടിപ്പിച്ച വോളീബോൾ പരിശീലന ക്യാമ്പ് സമാപിച്ചു.ഒരു മാസമായിട്ടുള്ള ക്യാമ്പിന്റെ സമാപനം ജില്ലാ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ വോളീബോൾ ജില്ലാ ടെക്നിക്കൽ കമ്മിറ്റി ചെയർ മാൻ വി വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ പി സജീഷ് കുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

കൂടാതെ പരിപാടിയിൽ വി കെ പ്രേമൻ , വി സേതുമാധവൻ, പി എം മണി ബാബു, ടി പി രാധാകൃഷ്ണൻ,ഞാറലോട്ട് രവീന്ദ്രൻ, കേളോത്ത് രമേശൻ, മൂസ്സ നാസർ, സുരേഷ് കുളങ്ങരത്ത്, കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116859/volleyball-training-camp-concluded-in-vadakara-new)