---
title: "വാർഷികാഘോഷം; ആയഞ്ചേരി   എഡിഎസ് വാർഷികാഘോഷം  "
english_title: "anniversary celebration; Ayancherry  ADS Anniversary Celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116910/anniversary-celebration-ayancherry-ads-anniversary-celebration-new"
published_at: "2023-05-24T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e2c01d589e_c_d_s_program.jpg"
keywords: []
---

# വാർഷികാഘോഷം; ആയഞ്ചേരി   എഡിഎസ് വാർഷികാഘോഷം  

> **Lead Summary:** **ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് എഡിഎസ് വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് എഡിഎസ് വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സി ഡി എസ് ചെയർപേഴ്സൻ ഷിജില എൻ കെ അധ്യക്ഷയായി. വാർഡ് മെമ്പർ പി രവീന്ദ്രൻ, സി പി ഐ എം പൊൻമേരി ലോക്കൽ സെക്രട്ടറി ടി പി ദാമോദരൻ, വാർഡ് വികസന സമിതി കൺവീനർ കെ സി ബാബു എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം കൺവീനർ സുനിത എം സ്വാഗതവും എഡിഎസ് മെമ്പർ സവിത വി ടി കെ നന്ദിയും പറഞ്ഞു. വിവിധ കുടുംബശ്രീ യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116910/anniversary-celebration-ayancherry-ads-anniversary-celebration-new)