---
title: "സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാർഷികം; കലാജാഥ നാളെ"
english_title: "Second Anniversary of State Govt.; Kalajatha tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/116922/second-anniversary-of-state-govt-kalajatha-tomorrow"
published_at: "2023-05-24T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e30f457dc7_L_D_F_PIC.jpg"
keywords: []
---

# സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാർഷികം; കലാജാഥ നാളെ

> **Lead Summary:** **വടകര: [ **സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാജാഥ നാളെ (മെയ് 25) ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. രാവിലെ 9 ന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന കലാജാഥ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ളാഗ് ഓഫ് ചെയ്യും.

## Article Content

**വടകര: [ **സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാജാഥ നാളെ (മെയ് 25) ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. രാവിലെ 9 ന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന കലാജാഥ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ളാഗ് ഓഫ് ചെയ്യും.

സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ സ്‌കിറ്റിലൂടെയും പാട്ടിലൂടെയും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന കലാജാഥയിൽ കൊച്ചിൻ കലാഭവന്റെ കലാകാരന്മാർ പങ്കെടുക്കും. സർക്കാർ മൂന്നാം വർഷത്തിലേക്ക് എന്നതാണ് പരിപാടിയുടെ ആശയം. കലാജാഥ പുതിയ ബസ് സ്റ്റാൻഡ്, പാളയം, റെയിൽവേ സ്റ്റേഷൻ, മാനാഞ്ചിറ, മെഡിക്കൽ കോളേജ്, എലത്തൂർ അങ്ങാടി, ബീച്ച്, താമരശ്ശേരി ബസ്റ്റാന്റ്, കൊയിലാണ്ടി ബസ് സ്റ്റാന്റ്, രാമനാട്ടുകര എന്നിവടങ്ങളില്‍ പര്യടനം നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/116922/second-anniversary-of-state-govt-kalajatha-tomorrow)